Categories: Samskriti

ശരീരം വെറുമൊരു മാംസ പിണ്ഡം

അവിവേകികളാണ് അസദ് വസ്തുക്കളെ ആശ്രയിക്കുന്നത്. കുട്ടികള്‍ അപകടമറിയാതെ തീ കൊണ്ടും പാമ്പിനെ കൊണ്ടുമൊക്കെ കളിക്കുന്നത് പോലെയാണിത്. അറിവുള്ളയാള്‍ അങ്ങനെ ചെയ്യില്ല.

അവിവേകികളാണ് അസദ്  വസ്തുക്കളെ ആശ്രയിക്കുന്നത്. കുട്ടികള്‍ അപകടമറിയാതെ തീ കൊണ്ടും പാമ്പിനെ കൊണ്ടുമൊക്കെ കളിക്കുന്നത് പോലെയാണിത്. അറിവുള്ളയാള്‍ അങ്ങനെ ചെയ്യില്ല.

അസദ് വസ്തുക്കളെ ആശ്രയിക്കുന്നത് നിരര്‍ത്ഥകമാണ്. അത് തന്റെ പതനത്തിന് കാരണമാകും. ജ്ഞാനിയായ ഒരാള്‍ ഒരിക്കലും അസദ് വസ്തുക്കളെ ആശ്രയിച്ച് ദുഃഖത്തെ ക്ഷണിച്ചു വരുത്തില്ല. മോക്ഷത്തില്‍ താല്പര്യമുള്ള സാധകര്‍ ഭോഗ്യവിഷയങ്ങളില്‍ ആസക്തനാവില്ല. അയാള്‍ കുട്ടികളെപ്പോലെ വിഡ്ഢിയല്ലല്ലോ.

വിഷയ പ്രപഞ്ചത്തില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നതാണ് മുക്തി.

ശ്ലോകം 338

ദേഹാദി സംസക്തിമതോ ന മുക്തിഃ

മുക്തസ്യ ദേഹാദ്യഭിമത്യഭാവഃ  

സുപ്തസ്യ നോ ജാഗരണം ന ജാഗ്രതഃ

സ്വപ്‌നസ്തയോര്‍ഭിന്ന  

ഗുണാശ്രയത്വാത്

ദേഹം മുതലായവയില്‍ ആസക്തിയുള്ളവര്‍ക്ക് മുക്തിയില്ല. മുക്തന് ദേഹത്തിലും മറ്റും അഭിമാനവുമില്ല. ഉറങ്ങുന്നവന് ജാഗ്രത്തില്ല. ഉണര്‍ന്നിരിക്കുന്നവന് ഉറക്കവുമില്ല. കാരണം ഈ രണ്ട് അവസ്ഥകളും പരസ്പര വിരുദ്ധങ്ങളാണ്.  

ദേഹമാണ് താന്‍ എന്ന് കരുതി അതിനെ തീറ്റ കൊടുത്തും കുളിപ്പിച്ചും വസ്ത്രങ്ങള്‍ അണിയിച്ചും ആഭരണങ്ങള്‍ ചാര്‍ത്തിയും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും സുഖ സമൃദ്ധി ഒരുക്കിയും താലോലിക്കുകയാണ്. ഇങ്ങനെ മുഴുകുന്നവര്‍ക്ക് മുക്തി കിട്ടില്ല.

ഈ ശരീരം വെറുമൊരു മാംസ പിണ്ഡം മാത്രമാണ്. അതിലാണ് തീര്‍ത്താല്‍ തീരാത്ത അത്ര ആസക്തി. ശരീരമനോബുദ്ധികളുടെ വലയങ്ങളില്‍ നിന്ന് മുക്തരായവര്‍ക്ക് പിന്നെ ദേഹാഭിമാനം ഉണ്ടാകില്ല. ദേഹാഭിമാനമുള്ളവര്‍ക്ക് ബ്രഹ്മാനുഭൂതിയുണ്ടാകില്ല. ബ്രഹ്മാനുഭൂതിയുള്ളയാള്‍ക്ക് ദേഹാഭിമാനവും കാണില്ല. രണ്ടിന്റെയും അനുഭവമണ്ഡലങ്ങള്‍ വിരുദ്ധമാണ്. ഒന്നുള്ളിടത്ത് മറ്റേത് ഉണ്ടാകില്ല. ന സ പുനരാവര്‍ത്തതേ – അവന് പുനരാവര്‍ത്തിയില്ല എന്ന ശ്രുതിവാക്യം ഇതിനെ സാധൂകരിക്കുന്നു.

ജാഗ്രത്തും സ്വപ്‌നവും സുഷുപ്തിയിലില്ല. ജാഗ്രത്തും സുഷുപ്തിയും സ്വപ്‌നത്തിലില്ല.  

സ്വപ്‌നവും സുഷുപ്തിയും ജാഗ്രത്തിലുമില്ല. ഒരു അവസ്ഥയില്‍ മറ്റ് രണ്ട് അവസ്ഥകളുമില്ല. അവ വിരുദ്ധങ്ങളായതിനാല്‍ ഒരേ സമയം ഒരാളില്‍ ഉണ്ടാകില്ല. അതുപോലെ ശരീരബോധമോ അഭിമാനമോ ഉള്ളപ്പോള്‍ ബ്രഹ്മാനുഭൂതിയുണ്ടാകില്ല. തുരീയാവസ്ഥയില്‍ ബ്രഹ്മത്തെ സാക്ഷാത്കരിക്കുമ്പോള്‍ മറ്റ് മൂന്ന് അവസ്ഥകളിലേയും അനുഭവങ്ങള്‍ ഉണ്ടാകില്ല.

ജാഗത്ത് സ്വപ്‌ന, സുഷുപ്തി അവസ്ഥകളെ അതിക്രമിക്കുമ്പോള്‍ ബ്രഹ്മാനുഭൂതിയുണ്ടാകും. മൂന്ന് അവസ്ഥകളേയും ക്രമത്തില്‍ അനുഭവിക്കുന്ന സ്ഥൂല – സൂക്ഷ്മ – കാരണശരീരങ്ങള്‍ക്ക് അപ്പുറത്താണ് ബ്രഹ്മാനുഭൂതിയുടെ സ്ഥാനം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക