ബാഴ്സലോണ: ലാ ലിഗയില്‍ ബാഴ്സലോണയുടെ അവസാന മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി കളിക്കില്ല. ഐബറിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബാഴ്സ മെസിക്ക് അനുമതി നല്കി. ലാ ലിഗ കിരീടപ്പോരാട്ടത്തില്‍ നിന്ന് ബാഴ്സ നേരത്തെ തന്നെ പുറത്തായി.
ബാഴ്സലോണയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കും. ബാഴ്സയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ സാധ്യത കുറവാണ്. ഇത് വരെ ബാഴ്സയക്ക്് മാത്രമായി കളിച്ച മെസി ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബാഴ്സ വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ക്ലബ്ബ് പ്രസിഡന്റിന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് മെസിക്ക് വിട്ടുപോകാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: