തിരുവനന്തപുരം: താനൂര്‍ എംഎല്‍എ അബ്ദുറഹ്മാന് ന്യൂനപക്ഷവകുപ്പ് നല്‍കുമെന്ന പ്രതീക്ഷ നല്‍കിയശേഷം ആ വകുപ്പ് മുഖ്യമന്ത്രി തന്നെ തിരിച്ചെടുത്തതിന് പിന്നില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ അതൃപ്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ക്രിസ്ത്രീയ സഭകള്‍ക്ക് കീഴടങ്ങിയെന്ന ആക്ഷേപമാണ് മുസ്ലിംസമുദായത്തിനിടയില്‍ ഉയരുന്ന ആരോപണം.
ന്യൂനപക്ഷവകുപ്പ് തിരിച്ചെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രി അബ്ദുറഹ്മാനെ ആക്ഷേപിച്ചുവെന്നാണ് മുസ്ലിംലീഗ് വിമര്‍ശിക്കുന്നത്. മാത്രമല്ല, ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ല എന്ന നിലപാട് തെറ്റാണെന്നും മുസ്ലിംലീഗ് വിമര്‍ശിച്ചു. ഇതിനെ മുഖ്യമന്ത്രി തിരിച്ചടിച്ചത് മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് പ്രസ്താവിച്ചുകൊണ്ടാണ്.
എന്തായാലും മുഖ്യമന്ത്രി ന്യൂനപക്ഷവകുപ്പ് ഏറ്റെടുത്തതിനെ കെസിബിസിയും കത്തോലിക്കാ കോണ്‍ഗ്രസും സ്വാഗതം ചെയ്തിട്ടുണ്ട്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയും മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തെ പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: