നടനും സംവിധായകനുമായ അനൂപ് മേനോന് ആദ്യമായി നിര്‍മ്മിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ‘പത്മ’യിലെ ആദ്യ ടീസര്‍ റിലീസായി. അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും.
മഹാദേവന് തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്ദു രഞ്ജീവ്, എഡിറ്റര്‍- സിയാന് ശ്രീകാന്ത്, സംഗീതം- നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: