Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യം വീണ്ടെടുക്കാം ചായാമൻസയിലൂടെ, ഓർമ്മക്കുറവിനും, ബുദ്ധിശക്തിയ്‌ക്കും ഗുണപ്രദം, നിരവധി പോഷകഘടകങ്ങളുടെ കലവറ

കഴിഞ്ഞ ഒരു വർഷക്കാലമായി മതിയായ പോഷകാഹാരത്തിൻറെ ലഭ്യതക്കുറവ് മൂലം നമ്മളിൽ ആർക്ക് വേണമെങ്കിലും കൊറോണാ വൈറസ് ബാധിക്കാമെന്നുള്ളത് കൊണ്ട് ഈ പോഷകാഹാരക്കുറവ് മറികടക്കേണ്ടത് കൊറോണാക്കാലത്ത് വളരെ ആവശ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 11:52 am IST
in Health

ഇത് കൊറോണാക്കാലം. വറുതിയുടെ കാലം. പണ്ടൊരു പഞ്ഞക്കർക്കടകത്തെ മാത്രം പേടിച്ചാൽ മതിയായിരുന്നു. എന്നാൽ ഇന്ന് 12 മാസത്തേയും പേടിക്കേണ്ടിയിരിക്കുന്നു. കൊറോണാ മഹാമാരി നമ്മുടെയെല്ലാം ജീവിതത്തെയും ജീവിതശൈലിയെയും കീഴ്മേൽ മറിച്ചു. വെറും തടവിന് ശിക്ഷിച്ച ജയിൽപ്പുള്ളികളെപ്പോലെ വീട്ടുതടങ്കലിൽ നാം അകപ്പെട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഇച്ഛാനുസരണം ആഹാരം കഴിക്കാൻ പോലും കഴിയാത്ത ലോക് ഡൗൺ കാലത്ത് ഇഷ്ടാനുസരണം വിഭവങ്ങൾ തെരഞ്ഞെടുത്തു രുചികരമായി പാകം ചെയ്യാൻ പരിമിതികൾ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പോഷകാഹാരത്തിൻറെ ലഭ്യതക്കുറവ് നമ്മളെയെല്ലാം പരിഭ്രാന്തരാക്കുന്നു.

കൊവിഡ് കൂടുതലായും ബാധിക്കുന്നത് മതിയായ ആരോഗ്യം ഇല്ലാത്തവരെയും, രോഗികളെയുമാണല്ലോ. കഴിഞ്ഞ ഒരു വർഷക്കാലമായി മതിയായ പോഷകാഹാരത്തിൻറെ ലഭ്യതക്കുറവ് മൂലം നമ്മളിൽ ആർക്ക് വേണമെങ്കിലും കൊറോണാ വൈറസ് ബാധിക്കാമെന്നുള്ളത് കൊണ്ട് ഈ പോഷകാഹാരക്കുറവ് മറികടക്കേണ്ടത് കൊറോണാക്കാലത്ത് വളരെ ആവശ്യമാണ്. കേരളത്തിൽ തികച്ചും സുലഭമായി ലഭിക്കുന്ന ഒരു ചെടിയുടെ ഇലകൾ പോഷകാഹാര കലവറയായിട്ടും അതിനെക്കുറിച്ചുള്ള ബോധവൽക്കരണം ഇല്ലാത്തതുകൊണ്ട് സാധാരണ ജനങ്ങൾ ഇപ്പോഴും വൻകിട കമ്പനികളുടെ വിലകൂടിയ ബ്രാൻഡഡ് പ്രോട്ടീൻ പൗഡറുകൾക്ക് പിന്നിൽ ഓടുകയാണ്.

വേലിപ്പത്തലായി വളർത്താൻ യോജിച്ച, ശീമക്കൊന്നപോലെയോ, മറ്റ് കുറ്റിച്ചെടികൾ പോലെയോ തഴച്ചു വളരുന്ന ഒരു ചെടിയാണ് ചായാമൻസാ. ഏതുതരം മണ്ണിലും, ഏതു തരം കാലാവസ്ഥയിലും കാര്യമായ ഒരു പരിചരണവുമില്ലാതെ ധാരാളം ഇലകളോടെ ഇത് പടർന്നു വളരുന്നു. മനുഷ്യന് ഭക്ഷ്യയോഗ്യമായ മൂവ്വായിരത്തിൽപ്പരം സസ്യങ്ങളിൽ ഒന്നാണ് ചായാമൻസാ. ഈ ചെടിയുടെ സ്വദേശം മെക്‌സിക്കോ ആയതിനാൽ ഇതിനെ മെക്‌സിക്കൻ ചീര എന്നും വിളിക്കുന്നു. പുരാതനമായ മായൻ സംസ്കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ മായൻമാരുടെ ആഹാരത്തിൽ ഇതൊരു പ്രധാനവിഭവമായിരുന്നു. തളരാത്ത കായികക്ഷമതയുടെ നാടാണല്ലോ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. ആ രാജ്യങ്ങളിൽ മിക്കവാറും സ്ഥലത്തെല്ലാം ഇന്നും ചായാമൻസാ നാട്ടുകാരുടെ ആഹാരത്തിലെ ഒരു പ്രധാന വിഭവമാണ്.

ഓർമ്മക്കുറവിനും, ബുദ്ധിശക്തിയ്‌ക്കും ഇത് ഗുണപ്രദമായ ഒരു സമീകൃത ആഹാരമാണെന്ന് സ്ഥിരമായി ഉപയോഗിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ നമ്മുടെ പ്രധാന ഇലക്കറികളായ ചീര, മുരിങ്ങ എന്നിവ കറിവയ്‌ക്കുന്നതുപോലെത്തന്നെ കറിവെക്കാൻ കഴിയുന്ന ഇലക്കറിയാണ് ഇതും. എന്നാൽ മരച്ചീനി ഇലകളോട് സാദൃശ്യമുള്ള ഇതിൻറെ ഇലകളിൽ കട്ട് എന്ന പാൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് അരിഞ്ഞെടുത്തതിന് ശേഷം വെള്ളത്തിൽ ഇരുപത് മിനിറ്റ് നന്നായി തിളപ്പിച്ച് ആ വെള്ളം ഊറ്റികളഞ്ഞതിന് ശേഷം മാത്രമേ കറിവെക്കാൻ കഴിയുകയുള്ളൂ.

വിറ്റാമിന്‍ സി, ബീറ്റ-കരോട്ടിന്‍, പ്രോട്ടീന്‍, കാൽസ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്, റൈബോഫ്‌ളേവിന്‍ എന്നിങ്ങനെയുള്ള നിരവധി പോഷകഘടകങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്ന ഒരു അത്ഭുതച്ചെടിയാണ് ചായാമൻസ. ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത് ഒരു കിലോ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ വിറ്റാമിൻ സി നൂറുഗ്രാം ചായാമൻസായിൽ അടങ്ങിയിരിക്കുന്നു എന്നാണ്. അതായത് ഓറഞ്ചിനെക്കാൾ പത്തിരട്ടി പോഷകസമൃദ്ധമാണ് ചായാമൻസാ. അതുപോലെതന്നെ ഒരു മുട്ടയിൽ നിന്നും ലഭിക്കുന്ന അത്രയും തന്നെ പ്രോട്ടീൻ നൂറുഗ്രാം ചായാമൻസാ ഇലയിൽ നിന്നും ലഭിക്കും.  

അവഗണിക്കപ്പെട്ടുകിടക്കുന്ന ഒരു ആരോഗ്യദായിനിയാണ് ഈ ചെടി. പ്രമേഹവും, രക്തസമ്മർദ്ദവും, വിളർച്ചയും മുതൽ അസ്ഥിക്ഷയം, ബലക്കുറവ് എന്നിങ്ങനെയുള്ള നിരവധി ജീവിതശൈലീരോഗങ്ങൾക്ക് ഒരു സമ്പൂർണ്ണ പരിഹാരമാണ് ചായാമൻസാ. മെഡിക്കൽ പ്ലാൻറ്സ് റിസർച്ച് ജേർണലിൽ 2011-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് വൃക്കരോഗങ്ങളെ പ്രതിരോധിക്കാനും, കൊളസ്‌ട്രോൾ കുറയ്‌ക്കാനും, ബുദ്ധി, ഓർമ്മ സംബന്ധമായ ബലഹീനതകൾക്കും പരിഹാരമായും, ചായാമൻസാ ഇലകൾ സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ്.

കേരളത്തിൽ ആപൽക്കരമായ രീതിയിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരിക്കലെങ്കിലും കൊവിഡ് ബാധിക്കാത്തവർ കുറവാണ്. ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞവരും, ആശുപത്രിവാസം കഴിഞ്ഞവരും പിന്നീട് ഏറ്റവും ബുദ്ധിമുട്ടുന്നത് കോവിഡ് ബാധിച്ചതുമൂലം നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനാണ്. അതിന് ഏറ്റവും യോജിച്ചതാണ് ചായാമൻസ. നമ്മൾ ഇഷ്ടപ്പെടുന്ന ഏതുരീതിയിലും ഈ ഇലക്കറി കറിവെയ്‌ക്കുവാൻ കഴിയും. മാംസം കറിവെയ്‌ക്കുമ്പോൾ കൂടെ ഉപയോഗിക്കാൻ മാത്രമല്ല, ഉഴുന്നുവടയിലും, പരിപ്പ് വടയിലും, കട്ലറ്റിലും, അതുപോലെയുള്ള പലഹാരങ്ങൾക്കിടയ്‌ക്കും ഇത് ചേർക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഭക്ഷ്യവിഭവങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഇത് എല്ലാവർക്കും സ്വീകാര്യമായ ഒരു ഇലക്കറിയാണ്. ആശുപത്രിവാസം കഴിഞ്ഞു വന്നവർക്ക് ചായാമൻസ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ 15 ദിവസം കൊണ്ടുതന്നെ പൊയ്‌പ്പോയ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.

തണ്ടുകൾ മുറിച്ചു നട്ടാണ് ചായാമൻസ കൃഷി ചെയ്യുന്നത്. വീട്ടിലോ, ഫ്ലാറ്റിലോ എവിടെയും ചട്ടിയിലോ, ഗ്രോ ബാഗിലോ, പറമ്പിലോ ഇത് നട്ടുപിടിപ്പിക്കാവുന്നതാണ്. ഒരിക്കൽ വേരുപിടിച്ചു തളിർത്തു കഴിഞ്ഞാൽ പിന്നെ യാതൊരു കേടും കൂടാതെ ഇത് തഴച്ചു വളർന്നോളും. ഒരു ചെടിയിൽ നിന്ന് 3 പേരടങ്ങുന്ന ഒരു കുടുംബത്തിന് 15 ദിവസത്തിലൊരിക്കൽ ആവശ്യമായ ഇല ലഭിക്കും. ഏഴ് ചെടികൾ ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് സുലഭമായി ദിവസേന ചായാമൻസ ഇലകൾ ലഭിക്കും.

ഈ കാലത്ത് ഓരോ വീട്ടിലും ഏറ്റവും അത്യാവശ്യം വേണ്ട ഒരു ഭക്ഷ്യയോഗ്യമായ ചെടിയാണ് ചായാമൻസ. ചായാമൻസ സ്ഥിരമായി കഴിക്കുന്നത് രോഗരഹിതമായ, ആരോഗ്യമുള്ള ഒരു ജീവിതത്തിന് വളരെ നല്ലതാണ്. രോഗം വന്നു ആശുപത്രിയിൽ പോയി ലക്ഷങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ നല്ലത് ചായാമൻസപോലുള്ള ഒരു രൂപപോലും ചെലവഴിക്കാതെ ഏറ്റവും എളുപ്പത്തിൽ ലഭ്യമായ പോഷകാഹാരങ്ങൾ സ്ഥിരമായി കഴിച്ചു ആരോഗ്യത്തോടെ ജീവിക്കുന്നതാണ്.

രതീഷ് ഗോപാലൻ (9085078742)

Tags: health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.