ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇതുവരെ ഇന്ത്യന്‍ റെയില്‍വെ നടത്തിയത് ദ്രുത ഗതിയിലുള്ള നീക്കം. ഓക്‌സിജന്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ റെയില്‍വെ എത്തിച്ചത് 12,630 ഓളം ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലേക്ക് 200 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ ഉപയോഗിച്ച് 775ലധികം ടാങ്കറുകളിലാണ് ലിക്വിഡ് ഓക്‌സിജന്‍ എത്തിച്ചത്.
ദിനം പ്രതി 800 ടണ്ണോളം ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ ഇതുവരെ കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങള്‍ക്ക് റെയില്‍വെയുടെ സഹായം പ്രയോജനകരമായി. ഓക്‌സിജന്‍ എക്‌സ്പ്രസ്സുകളുടെ നീക്കം സുഗമമാക്കുന്നതിന് ശരാശരി വേഗത 55 കി.മീറ്ററില്‍ കൂടുതലാക്കിയായിരുന്നു. മുന്‍ഗണനയുള്ള ഗ്രീന്‍ കോറിഡോറില്‍ വിവിധ സോണുകളുടെ ഓപ്പറേഷനല്‍ ടീമുകള്‍ ഓക്‌സിജന്‍ വേഗത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: