മുംബൈ: കൊവിഡ് രോഗത്തിനെതിരെയുള്ള മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുമ്പോഴും ചില സെലിബ്രിറ്റികക്കും രാഷ്‌ട്രീയക്കാര്‍ക്കും മരുന്നുകള്‍ എവിടെ നിന്ന് ലഭിക്കുന്നുവെന്ന് മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ഓരോ പൗരന്‍മാരുടെയും ജീവന്‍ വിലപ്പെട്ടതാണ്. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ട് കാര്യമില്ല. നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് ലഭിക്കാത്ത അവസ്ഥ വളരെ ദു:ഖകരമാണ്’, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് മരുന്നും മറ്റ് മെഡിക്കല്‍ സേവനങ്ങളും എത്തിക്കുന്ന നടന്‍ സോനു സൂദിന്റെ സൂദ് ചാരിറ്റി ഫൗണ്ടേഷനും കോണ്‍ഗ്രസ് എം.എല്‍.എ സീഷന്‍ സിദ്ദീഖിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ മറുപടി നല്‍കിയിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: