മുംബൈ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് കോച്ച് സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. അടുത്ത മാസം ഖത്തറില്‍ നടക്കുന്ന ഗ്രൂപ്പ് ഇയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ആഷിഖ് കുരുണിയനും ടീമില്‍ ഇടം നേടി. കൊവിഡ് മുക്തനായ സൂപ്പര്‍ താരം സുനില്‍ ഛേത്രിയും ടീമിലുണ്ട്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസും സുഭാഷിശ് ബോസും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഗോവന്‍ സ്വദേശിയായ ഗ്ലന്‍ മര്‍ടിനെസ് ആണ് ടീമിലെ പുതുമുഖം. ഇഷാന് പണ്ഡിതയും സുനില്‍ ഛേത്രിയും മന്‍വീര്‍ സിങ്ങുമാണ് മുന്നേറ്റതാരങ്ങള്‍.
ഒരാഴ്ചയായി ക്വാറന്റൈനിലായിരുന്ന ടീം ഇന്ന് ഖത്തറിലേക്ക് പുറപ്പെടും. കൊവിഡ് പരിശോധനയ്ക്കു ശേഷമാണ് ടീം വിമാനം കയറുക. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയും ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെതിരേയും ജൂണ്‍ 15ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: