കൊച്ചി: വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി സര്‍ക്കാരിനോട് ബംഗാളിലെയും തമിഴ്നാട്ടിലെയും കുറച്ചുപേര്‍ മാത്രം പങ്കെടുത്ത ലളിതമായ സത്യപ്രതിജ്ഞകള്‍ നോക്കാന്‍ കേരള ഹൈക്കോടതി.
കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചും കോവിഡ് പ്രൊട്ടോക്കോള്‍ കര്‍ശനമായി പാലിച്ചും നടത്തിയ ആ സത്യപ്രതിജ്ഞകള്‍ കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടി. വളരെ കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിര്‍ദേശം പരോക്ഷമായി നല്‍കുകയായിരുന്നു ബംഗാള്‍, തമിഴ്നാട് സത്യപ്രതിജ്ഞകളെക്കുറിച്ച് പരാമര്‍ശിക്കുക വഴി ഹൈക്കോടതി ചെയ്തത്.
ബംഗാളിലും തമിഴ്നാട്ടിലും കേരളത്തേക്കാള്‍ എത്രയോ ഉയര്‍ന്ന തോതില്‍ എംഎല്‍എമാര്‍ ഉണ്ടായിട്ടും വളരെ ചെറിയ സത്യപ്രതിജ്ഞാച്ചടങ്ങുകളാണ് നടത്തിയിരുന്നത്. കേരളത്തിലെ സത്യപ്രതിജ്ഞയിലും എംഎല്‍എമാരുടെ കുടുംബാംഗങ്ങള്‍ പങ്കെടുക്കേണ്ട കാര്യമില്ല. അതേ സമയം മന്ത്രിമാര്‍ക്ക് പങ്കെടുക്കാം. എംഎല്‍എമാര്‍ക്ക് അവരുടെ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സത്യപ്രതിജ്ഞ കാണാവുന്നതേയുള്ളൂ- ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: