ന്യൂദല്‍ഹി : മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയതായി വാക്സിന് സ്വീകരിക്കുന്നത് സംബന്ധിച്ച് ദേശീയ സാങ്കേതിക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കവേയാണ് ഈ തീരുമാനം.
ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായി മൂന്ന് മാസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ മതിയാകും. ആന്റിബോഡി- പ്ലാസ്മ ചികിത്സയ്ക്കു വിധേയമായര്‍ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താല്‍ മതിയെന്നും മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനുശേഷം 4- 8 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താല്‍ മതിയെന്നുമുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
അതേസമയം ഗര്‍ഭിണികള്‍ വാക്സിന് സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം സ്വീകരിച്ചിട്ടില്ല. ഗര്‍ഭിണികള്‍ക്ക് വാക്സിനെടുക്കാമെന്ന് സമിതി നിര്‍ദ്ദേശിച്ചെങ്കിലും അതിന് അംഗീകാരം നല്‍കിയിട്ടില്ല. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ് അതിനുശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അതിന് ശേഷം മാത്രമെ തീരുമാനമുണ്ടാകൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: