പുനലൂര്‍: പുതിയ പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന സുപാലിന് അവഗണന ബാക്കിയായി. സുപാലിന്റെ പ്രതീക്ഷ നഷ്ടമായപ്പോള്‍ കാനം പക്ഷകാരിയായ ചിഞ്ചുറാണി മന്ത്രി സ്ഥാനം നേടിയെടുത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.രാജുവിന് പകരം പുനലൂരില്‍ മത്സരിക്കേണ്ടിയിരുന്ന സുപാലിന് സീറ്റ് നല്‍കാതിരുന്നതും ഇക്കാരണത്താലായിരുന്നു. സിപിഐയുടെ അറിയപ്പെടുന്ന നേതാവും മുന്‍ എംഎല്‍എയുമായ പരേതനായ പി.കെ.ശ്രീനിവാസന്റെ മകനാണ് സുപാല്‍.
യുവജന പ്രസ്ഥാനങ്ങളിലൂടെയും, സമരമുഖങ്ങളിലും സജീവമായിരുന്ന സുപാലിനൊപ്പമാണ് യുവാക്കള്‍ എന്ന തിരിച്ചറിവാണ് ഇക്കുറി സിപിഐ സീറ്റ് നല്കാന് കാരണമായത്. എന്നാല്‍ സുപാല്‍ സിപിഐയിലെ തീര്‍ത്തും ദുര്‍ബലമായ കെ.ഇ. ഇസ്മയില്‍ പക്ഷക്കാരന്‍ ആയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ നടപടി ഉള്‍പ്പെടെ നിരവധി തിക്തഫലങ്ങളും അനുഭവിക്കേണ്ടി വന്നു. കിഴക്കന്‍ മേഖലയില്‍ നിന്ന് ഒരുമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടിക്കാരും ഇതോടെ നിരാശയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: