ഇടുക്കി: മഞ്ഞപ്പാറയില്‍ സോഷ്യല്‍ മീഡിയ വഴി വാറ്റ് ചാരായം വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. മഞ്ഞപ്പാറ സ്വദേശിയായ അനില്‍കുമാറാണ് അറസ്റ്റിലായത്. അനില്‍കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 100 ലിറ്റര്‍ കോടയും, 10 ലീറ്റര്‍ വാറ്റും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു.
വാട്സാപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് വാറ്റ് വില്പന നടത്തിയിരുന്നത്. വാട്സാപ്പിലോ, ടെലഗ്രാമിലോ ബന്ധപ്പെട്ടാല്‍ ചാരായം ആളുകള്‍ക്ക് അവശ്യസ്ഥലത്ത് എത്തിച്ചു നല്‍കുകയാണ് പ്രതിയുടെ രീതി.
നെടുങ്കണ്ടം, മഞ്ഞപ്പാറ, പച്ചടി, മാവടി, മഞ്ഞപ്പെട്ടി മേഖലകളിലായിരുന്നു വില്പന. അനില്‍കുമാറിന് പുറമേ കൂടുതല്‍ പേര്‍ക്ക് മദ്യവില്പനയില് പങ്കുണ്ടെന്നും, കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എക്സെസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: