തിരുവനന്തപുരം : സംസ്ഥാനത്ത് ഒമ്പതാംക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇത് പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊട്ടടുത്ത ക്ലാസ്സിലേക്ക് പ്രവേശനം നല്‍കും. കോവിഡ് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.
മെയ് 25-നകം വിദ്യാര്‍ത്ഥികളുടെ ക്ലാസ് കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇത് കൂടാതെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് 19 മുതല്‍ തുടക്കമിടാം. ഓണ്‍ലൈന്‍ വഴിയോ മറ്റുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അധ്യാപകര്‍ ‘വര്‍ക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി അധ്യാപകരെ ഫോണില്‍ ബന്ധപ്പെട്ടും പ്രവേശന നടപടികള്‍ നടത്താം.
എന്നാല്‍ സംസ്ഥാനത്തെ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമാകും പ്രധാന അധ്യാപകര്‍ രേഖകള്‍ പരിശോധിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കൂ. വിദ്യാര്‍ത്ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: