Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അടിസ്ഥാന സൗകര്യ വികസനം സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കും

സെന്‍ട്രല്‍ വിസ്തയുടെ വികസനം ആരോഗ്യ പരിപാലനത്തിനുള്ള പണം വകമാറ്റുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ആ ആരോപണം ദുരുദ്ദേശ്യപരവുമാണ്. ദല്‍ഹിയുടെ നഗര പ്രദേശങ്ങളുടെ വികസന പദ്ധതി ഈ മഹാമാരി ആരംഭിക്കുന്നതിനും മുമ്പേ തുടങ്ങി വച്ചതാണ്. ഈ പദ്ധതികള്‍ പാതിവഴിയില്‍ മരവിപ്പിക്കുകയോ പൂര്‍ണമായും നിര്‍ത്തിവയ്‌ക്കുകയോ ചെയ്യുന്നത് അപഹാസ്യമാകും. കാരണം ആ പദ്ധതിയിലൂടെ വിഭാവനം ചെയ്ത തൊഴിലവസരങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക് ആവശ്യമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 19, 2021, 05:00 am IST
in Article

രാജീവ് കുമാര്‍

(നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍)

രോഗവ്യാപനം, പ്രതിരോധം, നിയന്ത്രണം, ശമനം എന്നിവയെ സംബന്ധിച്ച് പരിമിതമായ  അറിവുമായിട്ടാണ്  2020 മാര്‍ച്ച് 24 ന് ഭാരതസര്‍ക്കാര്‍ രാജ്യവ്യാപകമായി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതാകട്ടെ ക്രമേണ ഓരോ  ഘട്ടവും  തീരും മുമ്പെ 2020 മെയ് 31 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. ലോക്ഡൗണിനു നല്‍കേണ്ടിവന്ന വില കഠിനമായിരുന്നു. പക്ഷെ അനിവാര്യവും. എന്നാല്‍ വൈറസിനെയും അതിന്റെ സ്വഭാവത്തെയും കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ നമുക്ക് അതിന്റെ സാംഗത്യം വ്യക്തമായി. രോഗവ്യാപനം നിയന്ത്രിക്കുന്നതിനു സ്വീകരിച്ച അസാധാരണമായ പ്രാദേശിക നടപടി, രാജ്യവ്യാപക ലോക്ഡൗണിനെക്കാള്‍ സാമ്പത്തിക മേഖലയിലും വരുമാനത്തിലും ഉണ്ടാക്കിയ ലഘുവായ പ്രത്യാഘാതത്തിനു തുല്യമോ അതിനുമുപരിയോ  ഫലപ്രദമായിരുന്നു.

ആദ്യ തരംഗത്തിന്റെ ഒടുവില്‍ വിശാലവും വ്യത്യസ്തവുമായ ഈ രാജ്യവും വിവിധ സംസ്ഥാനങ്ങളും തയാറെടുപ്പുകളിലും  ജീവിതത്തിനും  ഉപജീവനത്തിനും മധ്യേയുള്ള സന്തുലിതാവസ്ഥയിലും മഹാമാരിയുടെ വ്യത്യസ്ത ഘട്ടങ്ങളില്‍ ആയിരുന്നു. വൈറസിനെ കൈകാര്യം ചെയ്യാന്‍  പ്രാദേശികമായ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്  അനുവാദം നല്കി. എന്നാല്‍ രോഗബാധിതമല്ലാത്ത ജില്ലകളില്‍ സ്ഥിതി ചെയ്തിരുന്ന സംരംഭങ്ങള്‍ കൂടി അടച്ചു പൂട്ടാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചത് തിരിച്ചടിയായി.

വാണിജ്യ ബാങ്കുകളില്‍ ഭക്ഷ്യേതര ആവശ്യങ്ങള്‍ക്കുള്ള വായ്‌പയില്‍ 5 ശതമാനത്തില്‍ താഴെ മാത്രം വളര്‍ച്ചയുണ്ടാകുമ്പോള്‍  ബാങ്ക് നിക്ഷേപം രണ്ടക്ക നിരക്കില്‍ വര്‍ദ്ധിച്ചുവെന്നത് ഡിമാന്റ് കുറയുന്നതിന്റെ സൂചനയാണ്. വ്യവസായങ്ങളിലെ ശേഷി വിനിയോഗം ഇപ്പോഴും 70 ശതമാനത്തിനും കുറവാണ്.  അതായത് സ്വയം ശക്തിപ്പെടുത്താന്‍ ഉതകുന്ന ഉദാത്തമായ നിക്ഷേപ നിലയായ 80 ശതമാനം  എന്ന ചവിട്ടുപടിക്കും വളരെ താഴെ.

വളര്‍ച്ച പ്രചോദനം ഉള്‍ക്കൊള്ളുന്നത് പണമിടപാടില്‍ നിന്നാണ്. അതാകട്ടെ ഉറപ്പുള്ളതോ ദീര്‍ഘ കാലം നിലനില്‍ക്കുന്നതോ  അല്ല. മറിച്ച് അല്‍പായുസും ഇന്ത്യയ്‌ക്ക്  ഒരു സുസ്ഥിര പ്രയോജനവും അല്ലാത്ത പൊതു ഗവണ്‍മെന്റ് കടം അവശേഷിപ്പിക്കുന്നതുമാണ്.

ഇന്ത്യ വീണ്ടുവിചാരമില്ലാത്ത സാമ്പത്തിക വികസനത്തിന്റെ മാര്‍ഗ്ഗം ഒഴിവാക്കുകയും  പകരം  സമ്പദ് ഘടനയുടെ ഉത്പാദക ശേഷി മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു ചെയ്തത്. അതാകട്ടെ, താരതമ്യേന ഉയര്‍ന്ന  സാമ്പത്തിക പ്രഭാവമുള്ള  മേഖലകളിലെ ധനവ്യയത്തിലൂടെയും. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ  ആഗോളതലത്തില്‍ കൂടുതല്‍ മത്സര ക്ഷമമാക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വഴികളുമായിരുന്നു. സമ്പദ് ഘടനയുടെ മറ്റു മേഖലകളില്‍ ഓരോ യൂണിറ്റിലും ധനനിക്ഷേപങ്ങള്‍ നടത്തി സൃഷ്ടിക്കുന്ന തൊഴിലുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവും റിയല്‍ എസ്റ്റേറ്റ് ബിസിനസും അതിനെക്കാള്‍  അഞ്ചിരട്ടി തൊഴിലുകള്‍ സൃഷ്ടിച്ചു. ഈ മേഖലകളിലെ ഏറ്റവും വലിയ സംരംഭങ്ങള്‍ക്ക്  അവരുടെ തൊഴിലാളി സമൂഹങ്ങളില്‍  രോഗം വ്യാപിക്കുന്നതു നിയന്ത്രിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.  ഉത്പാദനത്തിലും സേവനത്തിലുമുള്ള ആഗോള മത്സര ക്ഷമതയിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനും വരുമാനം സൃഷ്ടിക്കാനും  അടിസ്ഥാന സൗകര്യവികസനത്തിലും ചരക്കു കടത്തിലും  നിക്ഷേപം ത്വരിതപ്പെടുത്തുകയാണ് അഭിലഷിണീയം. ഒപ്പം രാജ്യത്ത്  കൂടുതല്‍ സ്ഥല സൗകര്യത്തിനായി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുക, നഗരപ്രദേശങ്ങളില്‍ നിലവിലുള്ളവ പരിഷ്‌കരിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുക നിര്‍മ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായുള്ള വിഭവങ്ങള്‍ ആശുപത്രികളില്‍ നിക്ഷേപിക്കുക എന്ന ബദല്‍ വാദം തെറ്റാണ്.  

ഇന്ത്യയ്‌ക്ക് തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെട്ട ആശുപത്രികള്‍ വേണം. എന്നാല്‍ ഈ ചെലവുകള്‍ ഒരുമിച്ച് പോകണം, ആരോഗ്യ സേവന ഉദ്യോഗസ്ഥരുടെ എണ്ണം മെല്ലെ മെല്ലെ ഉയര്‍ത്തിക്കൊണ്ട് രാജ്യത്തെ ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ വളരെ സവിശേമായ ശ്രദ്ധ ചെലുത്തുന്നു. ഈ വര്‍ഷം ആരോഗ്യ ക്ഷേമ മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 135 ശതമാനം പണം വിനിയോഗിച്ചിരിക്കുന്നു. 2014 മുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ എണ്ണം 267 ശതമാനമായിരുന്നു. അതായത് ആറില്‍ നിന്ന് 22 ലേയ്‌ക്ക് വര്‍ധിച്ചിരിക്കുന്നു. മെഡിക്കല്‍ കോളജുകളുടെ വര്‍ധന 48 ശതമാനമാണ്. 381 ല്‍ നിന്ന് അത് 565 ആയി.  ബിരുദ സീറ്റുകളുടെ വളര്‍ച്ച 58 ശതമാനമായി. അത് 54,348 ല്‍ നിന്ന് 85,726 ആയി. ബിരുദാനന്തര ബിരുദ സീറ്റുകള്‍ 80 ശതമാനവും. 30,191 ല്‍ നിന്ന് അത് 54,275 ലേയ്‌ക്കും ഉയര്‍ന്നിരിക്കുന്നു. ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ അഭൂതപൂര്‍വമായ ഉയര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഓക്‌സിജന്‍ പ്ലാന്റുകള്‍, മരുന്നുകള്‍, പ്രതിരോധ മരുന്നുകള്‍ എന്നിവയ്‌ക്കായുള്ള പണം അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിനായി എടുത്തു ചെലവഴിച്ചു എന്ന വാദവും തെറ്റാണ്. വിവിധ തലങ്ങളില്‍ വിതരണം, ഏകോപനം, നിര്‍വഹണം എന്നിവയില്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ചെലവാക്കാത്ത വിഹിതമാണ് ഇവിടെ സ്തംഭനം സൃഷ്ടിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങളിലായി 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. അന്ന് രോഗ വ്യാപനം ദിനം പ്രതി കുറഞ്ഞു വരികയായിരുന്നു, എന്നിട്ടും ഏപ്രില്‍ പകുതിയായിട്ടും 33 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ മാസം ആദ്യ ഉത്തരവ് മൂന്നിരട്ടിയായി. ഇതിന്റെ തടസം പണലഭ്യത ആയിരുന്നില്ല. ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് ചെറിയ തുക പോലും ഒരു ഘട്ടത്തിലും പ്രതിബന്ധമായിട്ടില്ല.

ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്തയുടെ വികസനം ആരോഗ്യ പരിപാലനത്തിനുള്ള പണം വകമാറ്റുകയാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സത്യത്തില്‍ ആ ആരോപണം ദുരുദ്ദേശപരവുമാണ്. ഡല്‍ഹിയുടെ നഗര പ്രദേശങ്ങളുടെ വികസന പദ്ധതി ഈ മഹാമാരി ആരംഭിക്കുന്നതിനും മുമ്പേ തുടങ്ങി വച്ചതാണ്. ഈ പദ്ധതികള്‍ പാതി വഴിയില്‍ മരവിപ്പിക്കുകയോ പൂര്‍ണമായും നിര്‍ത്തി വയ്‌ക്കുകയോ ചെയ്യുന്നത് അപഹാസ്യമാകും. കാരണം ആ പദ്ധതിയിലൂടെ വിഭാവനം ചെയ്ത തൊഴിലവസരങ്ങള്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് ആവശ്യമാണ്. പ്രശസ്ത കമ്പനികളാണ് ഈ പദ്ധതിയുടെ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്. അവര്‍ക്ക് രോഗവ്യാപനം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്.

കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും ഒരു സ്ഥലത്തു കേന്ദ്രീകൃതമാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തന കാര്യക്ഷമത വളരെ മെച്ചപ്പെടും. ഓഫീസുകളെ അതിവേഗ ഗതാഗതത്തിലൂടെ ബന്ധിപ്പിക്കുമ്പോള്‍ സമയവും ലാഭിക്കാം. റോഡിലെ തിരക്കു കുറയ്‌ക്കാം, പരിസര മലിനീകരണവും നിയന്ത്രിക്കാം. നിലവിലുള്ള കെട്ടിടങ്ങള്‍ എല്ലാം തന്നെ കാലാവധി കഴിഞ്ഞവയാണെന്ന് ഈ ഭവനുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കു മനസിലാകും. എല്ലാ  കെട്ടിടങ്ങളും അറ്റകുറ്റപ്പണികളും ഏച്ചുകൂട്ടലുകളും നടത്തി വൃത്തിഹീനമാക്കിയവയാണ്. സമയബന്ധിതമായി അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയായാലെ നിര്‍മ്മാണ ചെലവ് കുറയ്‌ക്കാനാകൂ. ഒപ്പം വളര്‍ച്ച ത്വരിതപ്പെടുത്താനും സമ്പദ് വ്യവസ്ഥയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കൂ. അടിസ്ഥാന സൗകര്യ വികസനവും കെട്ടിട നിര്‍മ്മാണ പദ്ധതികളും ഒപ്പം മഹാമാരിയുടെ വ്യാപനം തടയുന്നതിനുള്ള ഉചിതമായ നടപടികളും തുടരണം. അത് നമ്മുടെ രാജ്യത്തെ മുമ്പത്തേക്കാള്‍ ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥയിലേയ്‌ക്ക് തിരിച്ചു വരാന്‍ നമ്മുടെ രാജ്യത്തെ സഹായിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)
India

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.