തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരില്‍ നിന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ ഒഴിവാക്കിയതില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും വിമര്‍ശനവും ചര്‍ച്ചയും സജീവമാണ്. ശൈലജയെ ഒഴിവാക്കയിത് പിണറായിയുടെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശമുയരുന്നത്. മന്ത്രിയായി മികച്ച പ്രകടനമാണ് ശൈലജ നടത്തിയതെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരുടേയും പ്രതികരണം.
എന്നാല്‍, കോവിഡ് വ്യാപനം നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാന്‍, പി.ആര് ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായി വ്യക്തമാക്കി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ് . കോവിഡ് വ്യാപനം നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാന്‍, പി.ആര് ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: