തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്. എകെജി സെന്ററില്‍ കേക്ക് മുറിച്ചു നടത്തിയ വിജയാഘോഷം പ്രോട്ടോകോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്തതെന്ന് പി സി തോമസ് ആരോപിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച എകെജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിനു മുന്‍പായിരുന്നു കേക്ക് മുറിച്ചത്. ഇവിടെയെത്തിയ മുഖ്യമന്ത്രിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആദ്യം പൂച്ചെണ്ട് സമ്മാനിച്ചു. തുടര്‍ന്നാണ് മുന്നണി നേതാക്കള്‍ മധുരം പങ്കിട്ടത്. നേതാക്കള്‍ക്കെല്ലാം മുഖ്യമന്ത്രി തന്നെ കേക് മുറിച്ച് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: