ചെറുതോണി : സൗമ്യ കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ലെന്നും മതിയായ പരിഗണന ഇനിയെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേലില്‍ ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം. തീവ്രവാദികളെ ഭയന്നാണ് സര്‍ക്കാര്‍ തങ്ങളെ പിന്തുണക്കാതിരുന്നതെന്നും കുടുംബം പ്രതികരിച്ചു. സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്തുകൊണ്ട് പങ്കെടുത്തില്ലന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ചോദിച്ചതായും കുടുംബം. ഇസ്രയേല്‍ കാണിച്ച സ്നേഹം പോലും കേരള സര്‍ക്കാര്‍ കാണിച്ചില്ല.
സൗമ്യയാണ് കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. മകന് അഡോണിന് ഒന്നര വയസ് ഉള്ളപ്പോഴാണ് സൗമ്യ ഇസ്രായേലില്‍ ജോലിയ്ക്ക് പോകുന്നത്. സര്‍ക്കാരില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും കുടുംബം പറഞ്ഞു. ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാര ചടങ്ങിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതില്‍ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍ ജൊനാതന്‍ സെഡ്കയും സൗമ്യയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
എന്നാല്‍ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിയ്ക്കോ സ്ഥലത്തെത്താന്‍ സാധിച്ചില്ല എന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നെടുമ്പാശേരിയിലെത്തിയ സൗമ്യയുടെ ശരീരം ഏറ്റുവാങ്ങാനും സര്‍ക്കാര്‍ പ്രതിനിധികളാരും തന്നെ എത്തിയിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലില്‍ നടന്ന ഹമാസ് ഷെല്ലാക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇസ്രായേലിലെ അഷ്കലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരനായിരുന്നു ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: