ബീജിംഗ്: കോവിഡ് വാക്സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശങ്ങളുടെ വാണിജ്യവശങ്ങള്‍ താത്ക്കാലികമായി ഒഴിവാക്കണമെന്ന ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശത്തെ അനുകൂലിക്കുന്നുവെന്ന് തിങ്കളാഴ്ച വ്യക്തമാക്കി ചൈന. കോവിഡിനെതിരായ വികസിതരാജ്യങ്ങളുടെ പോരാട്ടത്തിന് ഉതകുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് ബീജിംഗ് പ്രതികരിച്ചു. കോവിഡ് വാക്സിനുകള്‍ സംബന്ധിച്ച ചില ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് ലോകവ്യാപാര സംഘടനയോട്(ഡബ്ല്യൂടിഒ) കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടിരുന്നു.
ഇത് വികസിതരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ജീവന്‍രക്ഷാ മരുന്നും ചികിത്സയും ലഭ്യമാക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും നിലപാട്. യുഎസിലും യൂറോപ്യന്‍ യൂണിയന് ഉള്ളിലും നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം പരിഗണിച്ച്, കോവിഡ് വാക്സിന്റെ സാങ്കേതികവിദ്യയുടെ സംരക്ഷണിത്തിനുള്ള നിയമങ്ങളില്‍ താത്ക്കാലിക ഇളവ് നല്കാന് കഴിയുന്ന വ്യവസ്ഥകള്‍ അവതരിപ്പിച്ച് ധാരണയിലെത്താന്‍ ഡബ്ല്യൂടിഒ ഡയറക്ടര്‍ ജനറല്‍ എന്ഗൊസി ഒകോഞ്ചോ ഐവീല ഈ മാസം ആദ്യം അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
കോവിഡ് വാക്സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന വികസിത ലോകത്തിന്റെ ആവശ്യം മനസിലാക്കുകയും അനുകൂലിക്കുകയും ചെയ്യുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സവോ ലിജിയാന്‍ വ്യക്തമാക്കി. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേങ്ങള്‍ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: