ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ 29 വീട് പൂര്‍ണമായി നശിച്ചു. 653 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്.
കുട്ടനാട്ടില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും നശിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണമായും 125 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കില്‍ 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 374 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
മാവേലിക്കര താലൂക്കില്‍ 31 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.ചേര്‍ത്തല താലൂക്കില്‍ 52 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ആറു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതില്‍ അഞ്ചു വീടുകള്‍ തകര്‍ന്നത് ഒറ്റമശ്ശേരിയിലെ കടലാക്രമണത്തിലാണ്. ചെങ്ങന്നൂര്‍ താലൂക്കില്‍ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാന്നാര്‍, ചെറിയനാട് വില്ലേജുകളില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: