കണ്ണുർ: അപകടം തുടർക്കഥയാകുമ്പോഴും കണ്ണൂർ – തലശേരി ദേശീയപാതയിലൂടെ പാചക വാതകവുമായി ടാങ്കർ ലോറികൾ ചീറിപ്പായുകയാണ്. ഒരു മാസത്തിനിടെ മൂന്ന് ടാങ്കർ ലോറികളാണ് പുതിയ തെരു – തലശേരി റൂട്ടിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്ത മൊഴിവായത്.
ചാല ബൈപ്പാസ് ജങ്ഷനിലും മേലെചൊവ്വയിലുമാണ് മംഗളുരിൽ നിന്നും പാചകവാതകം കയറ്റി വരുന്ന ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പുതിയ തെരുവിൽ ടാങ്കർ ലോറി കടയിലേക്കിടിച്ചു കയറി അപകടം ഉണ്ടായി. ഇതിൽ ചാല ജങ്ഷനിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ വാതക ചോർച്ചയുണ്ടായെങ്കിലും ഫയർഫോഴ്സും പൊലിസും നാട്ടുകാരും നടത്തിയ അതീവ സാഹസികമായ രക്ഷാ പ്രവർത്തനമാണ് നാടിനെ വൻ ദുരന്തത്തിൽ നിന്നു മൊഴിവാക്കിയത്.ഇതിന് ഒരാഴ്‌ച്ച പിന്നിട്ടതിനു ശേഷം ദേശീയ പാതയിലെ മേലെചൊവ്വയിലും അമിതവേഗതയിലെത്തിയ, ടാങ്കർ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ടാങ്കർ റോഡിലേക്ക് മറിഞ്ഞ് വീഴാത്തതിനാൽ. ഇവിടെ വാതകചോർച്ചയുണ്ടായില്ല.
തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ടാങ്കർ ലോറി ഡ്രൈവർമാർ തയ്യാറാകുന്നില്ല. 2013 ൽ നടന്ന ചാല ടാങ്കർ ലോറി ദുരന്തത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷവും ഒട്ടനവധി അപകടങ്ങൾ ഇവിടെയുണ്ടായി. അപകടം നടന്ന് ഒരാഴ്‌ച്ച വരെ അൽപ്പം ശ്രദ്ധിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയാവുകയാണ് .
ജനവാസ കേന്ദ്രങ്ങളിലൂടെ അമിത വേഗതയിലാണ് ടാങ്കർ ലോറികൾ ചീറിപ്പാഞ്ഞു പോകുന്നത്. മുന്നറിയിപ്പ് ബോർഡുകൾ ഡ്രൈവർമാർ ശ്രദ്ധിക്കുന്നതേയില്ല അപകടകരമായ പാചക വാതകവുമായി അമിത വേഗതയിലാണ് ലോറികൾ കണ്ണുർ നഗരം വഴി ദേശീയപാതയിലുടെ സഞ്ചരിക്കുന്നത്. ഒരു ടാങ്കർ ലോറിയിൽ ചുരുങ്ങിയത് രണ്ട് ജീവനക്കാരെങ്കിലും വേണമെന്ന് നിയമമുണ്ടെങ്കിലും മിക്ക ടാങ്കറുകളിലും ഡ്രൈവർ മാത്രമേയുണ്ടാകാറുള്ളൂ. ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്.
രാത്രി കാലങ്ങളിൽ ഏറെ വൈകിടാങ്കറുകൾ സഞ്ചരിക്കരുതെന്ന് റോഡ് സുരക്ഷാ വിഭാഗം നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇവയും പാലിക്കപ്പെടുന്നില്ല.2013 ൽ ചാലയിലുണ്ടായ ടാങ്കർ ലോറി അപകടം ഡിവൈഡർ തട്ടിമറിഞ്ഞാണ് ഇതിന് സമാനമായ ഡിവൈഡർ തന്നെയാണ് ഇപ്പോൾ മേലെചൊവ്വയിലുമുള്ളത് ദേശീയ പാത .പൊതുമരാമത്ത് വിഭാഗം ഇതു മാറ്റാൻ തയ്യാറായില്ലെങ്കിൽ വൻ ദുരന്തമാണ് വരാൻ പോകുന്നതെന്ന് നാട്ടുകാർ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: