Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

യഹുദന്മാരോടുള്ള കടം

അറബികളെ രാഷ്‌ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രായേലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന മലയാളിയുടെ രാഷ്‌ട്രീയ നിരക്ഷരതയെക്കുറിച്ച് ഒ.വി.വിജയന്‍ എഴുതിയ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു. ഇസ്രായേലില്‍ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ കുറിച്ചെഴുതിയ അനുശോചനകുറിപ്പുകള്‍പോലും ചിലരുടെ ഭീഷണിയെ തുടര്‍ന്ന് എഡിറ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ വീണ്ടും വായിക്കാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 18, 2021, 05:49 am IST
in Article

വാക്കുകളുടെ ഉള്ളിരുപ്പ് ജീര്‍ണ്ണിക്കുകയോ വളരുകയോ ചെയ്യുന്നത്  പതുക്കെപ്പതുക്കെയാണെങ്കിലും ദൃഢവും കഠിനവുമായ രീതികളിലാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏതാണ്ട് സമീപഭൂതകാലംവരെയുള്ള വര്‍ഷങ്ങളില്‍ നമ്മുടെ സാമ്രാജ്യവിരോധവിദേശനയത്തിന് ആസ്പദം ഇസ്രയേലിനോടും ദക്ഷിണാഫ്രിക്കയോടും ഉള്ള വൈരുദ്ധ്യമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്ത ഭൂരിപക്ഷം വിമോചിതരായതോടെ നമ്മുടെ വിദേശ നയതന്ത്രകാര്യാലയം അതിന്റെ ഇസ്രയേലി നൂല്‍പ്പാലത്തില്‍ തനിച്ചു നടക്കേണ്ടതായി വന്നു.

മൂന്നാം ലോകവേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രെസി’ യായി, മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവര്‍ത്തകരുടെ പിന്തുടര്‍ച്ചാവകാശിയായി, അന്താരാഷ്‌ട്രതിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാര്‍ത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല. ഇസ്രയേല്‍ എന്ന കൊച്ചുരാജ്യം ആഗോളമാനങ്ങളുള്ള ഒരു ബലിയാടായി. നമ്മുടെ വിദേശകാര്യാലയത്തിന്റെ മഹാഭാഗ്യം.

അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടി വരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്‌ട്രം രാപ്പകല്‍ തയ്യാറെടുപ്പില്‍ മുഴുകി. മനുഷ്യചരിത്രത്തിലെ അവിസ്മരണീയമായ സാധനകളിലൊന്ന്. എതോ പൗരാണികസംഘര്‍ഷത്തില്‍ തുടങ്ങി രണ്ടായിരം കൊല്ലം നീണ്ടുനിന്ന ഐതിഹാസികസമരം, നിലനില്പിനുവേണ്ടി. ആ രണ്ടായിരം കൊല്ലങ്ങളില്‍ ഉടനീളം പൊട്ടിപ്പൊടിഞ്ഞു നിന്ന രക്തസാക്ഷിത്വങ്ങള്‍. വ്യക്തി എന്ന നിലയ്‌ക്കും സമൂഹം എന്ന നിലയ്‌ക്കും ഒളിച്ചുകഴിയാന്‍ നിര്‍ബന്ധിതനായ യഹൂദന്‍ ഇസ്രയേലിന്റെ ഗര്‍വ്വിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയസൂക്ഷിപ്പുകാരനായിത്തന്നെ തുടര്‍ന്നു. അതോടൊപ്പം വ്യാവഹാരിക ലോകത്തിലെ കാര്‍ക്കശ്യങ്ങളെ അംഗീകരിച്ച് അവയില്‍ അപാരമായ സിദ്ധികള്‍ക്ക് ഉടമയാവുകയും ചെയ്തു.  നിലനില്പിനുവേണ്ടി, പ്രവാസിയുടെ ആകാംക്ഷ നിറഞ്ഞ അടവുകള്‍.

ഇസ്രയേലിന്റെ കഥ പറയുമ്പോള്‍ യഹൂദന്റെ രാഷ്‌ട്രീയമോ ശീതസമരത്തിന്റെ അസത്യജടിലമായ സംഘര്‍ഷഹേതുക്കളോ അല്ല എന്റെ മനസ്സില്‍ ഉയരുന്നത്. യഹൂദസാഹിത്യകാരനായ ഏലി വിസെല്‍ വിഷവാതകച്ചൂളയുടെ സ്മരണയെ അതിന്റെ അസ്തിത്വമാനങ്ങളിലേക്കു മറയില്ലാതെ പുറത്തെടുത്തു. ഇവിടെ യഹൂദനും നാസിയും, ഫാഷിസത്തോട് ഒരു വര്‍ഗ്ഗീയ ചരടിന്റെ ബലത്തില്‍ സഹകരിച്ച അറബിയും അപ്രത്യക്ഷമാകുന്നു. ശേഷിക്കുന്ന പ്രത്യക്ഷം ഒന്നു മാത്രം. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നു. അവന്റെ രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നമ്പറുനോക്കി ഊഴം നിശ്ചയിച്ച് ആധുനികശാസ്ത്രത്തിന്റെ വെടുപ്പുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച്. അങ്ങനെ വധിക്കപ്പെട്ട യൂദന്മാര്‍ നിര്‍വ്വികാരമായ ഒരു സ്ഥിതിവിവരക്കണക്കായി- ആറ് ‘മില്യന്‍’ യഹൂദന്മാര്‍ അറുപതുലക്ഷം മനുഷ്യരുടെ ഗോത്രഹത്യയെ മനുഷ്യരുടെ ദുരന്തമായി അറിയേണ്ട ആവശ്യം ആര്‍ക്കുമില്ല. അത് സ്ഥിതിവിവരക്കണക്കാണ്.

ഓര്‍മ്മയുടെ ആലസ്യത്തില്‍ കഴിഞ്ഞു കൂടുന്ന നമ്മള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. സ്ഥിതിവിവരക്കണക്കുകളായല്ല ഒറ്റയൊറ്റ മനുഷ്യരുടെ വേദനയായി, നരവേട്ടയും ഗോത്രഹത്യയുമായി ഏലി വിസെല്‍ പറഞ്ഞു. ‘ഇത് സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലാണ്. ഇത് നടന്നത് ഇന്നലെയാണ് ഇത് ഇനിയും ആവര്‍ത്തിച്ചുകൂടെന്നില്ല.” (വാക്കുകള്‍ ഓര്‍മ്മയില്‍ നിന്ന്)

പട്ടികയിലെ കണക്കെടുത്ത് വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച് യഹൂദന്മാരോടുള്ള കടം മനുഷ്യവര്‍ഗ്ഗത്തിന്റ യത്രയും കടബാദ്ധ്യതയാണ്. തുച്ഛമായ തിരഞ്ഞെടുപ്പുനേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളര്‍ത്തിക്കൊണ്ടുവന്ന ഇസ്രയേല്‍ വിരോധം മാറ്റിവയ്‌ക്കേണ്ട കാലം വന്നു കഴിഞ്ഞു. പ്രായോഗിക രാഷ്‌ട്രീയത്തില്‍, വിദേശകാര്യാലയത്തിന്റെ രേഖാശേഖരത്തില്‍, എന്നാല്‍ പഴയ വാക്കുകള്‍ അങ്ങനെതന്നെ തുടര്‍ന്നുകൊണ്ടുപോകുന്നു. ഈ അര്‍ത്ഥക്ലേശം ഇസ്രായേലിനെ മാത്രം സംബന്ധിക്കുന്ന കാര്യമല്ലെന്ന് ഞാന്‍ ഒരിക്കല്‍കൂടി പറഞ്ഞുകൊള്ളട്ടെ. പ്രശ്‌നം അതീവഗഹനങ്ങളുടെ കഥയാണ്.ഗഹനങ്ങളില്‍ നിന്ന് ദൈനംദിനങ്ങളിലേക്കു കടക്കട്ടെ. പരീക്ഷണാര്‍ത്ഥം ഞാന്‍ ആസൂത്രണം ചെയ്ത ഒരു കുസൃതിക്കഥ ഇവിടെ പറയാന്‍ പോകുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്രയേലിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെ വിശദീകരിക്കുന്ന ഒരു ലേഖനം എഴുതി അതിനെ കേരളത്തില്‍ പ്രകാശിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി. അതിന്റെ കഥ കുറിപ്പുകള്‍ എന്നുപേരുള്ള എന്റെ ഒരു പഴയ പുസ്തകത്തില്‍ നിന്ന് ഞാനിവിടെ ഉദ്ധരിക്കുകയാണ്, ക്ഷമിക്കണം. ഇസ്രയേലിന്റെ സ്ഥാപനത്തിനും നിലനില്‍പിനുമെതിരെ പുരോഗമനവാദികള്‍ ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ഇസ്രയേലിലേക്കു തിരിച്ചുവന്ന ജൂതന്മാര്‍ക്ക് ഇസ്രായേലില്‍ നിന്ന് രണ്ടായിരം കൊല്ലം മുമ്പ് ചിതറിയ ജൂതന്മാരുമായി കാര്യമായ ബന്ധമില്ലെന്നും,അവര്‍ യൂറോപ്യന്‍ വംശജരായ വെളുത്ത മനുഷ്യരാണെന്നും, ആധുനിക ഇസ്രയേലിലെ വെളുത്തവരും കറുത്തവരും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ പൊങ്ങി വന്നിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍ രണ്ടായിരം കൊല്ലത്തെ ചിതംതെറ്റിയ ബീജാവാപങ്ങള്‍ക്കിടയിലും ജൂതസ്വത്വത്തിന്റെ സ്ഥായിയായ ജനുസ്സുകള്‍ പിടിച്ചുനിന്നു എന്നതിനു തെളിവാണ് ഹിറ്റ്‌ലര്‍ നടത്തിയ ജൂതവേട്ട. ജൂതന്റെ കണ്ണുകളുടെ നിറം, ജൂതന്റെ നാസാഗ്രത്തിന്റെ വടിവ് എന്നിങ്ങനെ ജൂതരെ യൂറോപ്പിലെ നോര്‍ദിക് ഗോത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഒട്ടനവധി സാമുദ്രിക ലക്ഷണങ്ങള്‍ അവലംബിച്ചായിരുന്നു നാസികള്‍ ജൂതന്മാരെ ആട്ടിപ്പിടിച്ചത്. എന്നാല്‍ ഈ ഗോത്രസ്ഥായിയെക്കാള്‍ കാതലായ വാസ്തവം ജൂതന്റെ ചരിത്രസ്മരണയായിരുന്നു. രണ്ടായിരം കൊല്ലം മുമ്പ്, ഏതോ ഗോത്രശാപത്തിന്റെ ഫലമായി ചിതറിയ ജൂതന്‍, നൂറ്റാണ്ടുകളിലൂടെയും അന്യമായ ജനസമ്മിശ്രങ്ങളിലൂടെയും ഏരുശലേമിലേക്കുള്ള തന്റെ തിരിച്ചുപോക്കിനെ സ്വപ്‌നം കണ്ടു. ഈ അഖണ്ഡസ്വപ്‌നത്തിന്റെ ഉലയില്‍ ജൂതന്റെ ഗോത്രചേതന പൊന്നായിത്തിളങ്ങി. അതില്‍ നിന്ന് ശാസ്ത്രത്തിന്റെയും ധനത്തിന്റെയും ദര്‍ശനത്തിന്റെയും കലയുടെയും മഹാപുരുഷന്മാര്‍ ഉണ്ടായിത്തീര്‍ന്നു. റോത്സ്‌ചൈല്‍ഡുമാര്‍, റൂബിന്‍സ്റ്റെയിന്‍മാര്‍, കാറല്‍ മാര്‍ക്‌സുകള്‍, ഐന്‍സ്റ്റെന്‍മാര്‍, ട്രോട്‌സ്‌കികള്‍. നായാടപ്പെട്ടതും നിലനില്‍പിനുവേണ്ടി പൊരുതുന്നതുമായ അഭയാര്‍ത്ഥിയുടെ തീവ്രാനുഭവം ഹുണ്ടികക്കാരന്‍ മുതല്‍ സര്‍ഗധനന്മാര്‍ വരെയുള്ള ജൂതസന്തതികളെ ബുദ്ധിയുടെ കണ്ണികള്‍കൊണ്ടു കോര്‍ത്തിണക്കി.

ഇതരവര്‍ഗ്ഗങ്ങളുടെ ബീജപ്രളയത്തില്‍ മുങ്ങിപ്പോവാതെ രണ്ടായിരം കൊല്ലം പിടിച്ചു നിന്നതിന് നാം ഇന്ന് ജൂതനെ കുറ്റപ്പെടുത്തുകയാണ്. രണ്ടായിരം കൊല്ലത്തിനു ശേഷം എരുശലേമിലേക്കു തിരിച്ചു ചെന്ന് അവന്റെ ശുദ്ധസ്മരണയെ സഫലീകരിച്ചതിനു നാം അവനെ കുറ്റപ്പെടുത്തുകയാണ്‌ജോര്‍ദാനും സൗദിഅറേബ്യയും സെനായിയും എല്ലാം തന്നെ അറേബ്യയാണ്, പശ്ചിമ ജര്‍മ്മനിയോ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോ ജൂതന്റെ ജന്മഭൂമിയല്ല, ജൂതന് ജന്മഭൂമി ഏരുശലേം മാത്രം. പാലസ്തീന്‍മോചകമുന്നണിയെ അസ്ത്രീകരിക്കുന്നതിനും ഇസ്രയേലിനെതിരെ യുദ്ധങ്ങള്‍ സംവിധാനം ചെയ്യുന്നതിനും മുടക്കിയ മുതലിന്റെ ഒരു ഭിന്നിതം മാത്രം മതിയായിരുന്നു, പലസ്തീനികളെ ജോര്‍ദാനിലോ, സെനായിലോ കൂടിയിരുത്താന്‍.

രണ്ടു കൊല്ലം മുമ്പ് ഇസ്രയേലി പ്രശ്‌നത്തക്കുറിച്ചു പ്രതികരിക്കാനിടയായി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രാധിപര്‍ക്ക് ഒരു കത്തും മലയാളത്തിലൊരു ലേഖനവും എഴുതാന്‍ ഞാന്‍ മുതിര്‍ന്നു. കത്ത് പത്രം പ്രസിദ്ധീകരിച്ചു. എന്നാല്‍ മലയാളത്തിലെ ലേഖനത്തിന് വിചിത്രമായ ഒരു സ്വീകരണമാണു ലഭിച്ചത്. എന്റെ ലേഖനങ്ങള്‍  സ്വീകരിക്കാറുള്ള മാതൃഭൂമിയും മനോരമയും അവരുടെവരികകളും അനുബന്ധിച്ച മറ്റു പ്രസിദ്ധീകരണങ്ങളും ലേഖനം തിരിച്ചയച്ചു. ഇടുതപക്ഷത്തിന്റെ ഔപചാരിക ബാദ്ധ്യതയുള്ള കലാകൗമുദിയെപ്പോലുള്ള പത്രങ്ങള്‍ക്ക് ഞാന്‍ ആ ലേഖനം അയച്ചുകൊടുക്കാന്‍ മിനക്കെട്ടില്ല. മാതൃഭൂമി വാരികയുടെ പത്രാധിപരായ നാരായണന്റെ ക്ഷമാപണരൂപത്തിലുള്ള നിരസനക്കുറിപ്പ് മറ്റുള്ളവരെ അപേക്ഷിച്ചു സത്യസന്ധമായിരുന്നു. ലേഖനം പ്രസിദ്ധപ്പെടുത്തിയാല്‍ മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങളെ ഗള്‍ഫുനാടുകളില്‍ പരക്കെ നിരോധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ന്യായമായ ഭയമായിരുന്നു നാരായണന്റേത്. എല്ലാ മലയാള പ്രസീദ്ധീകരണങ്ങള്‍ക്കും ഗള്‍ഫില്‍ ഗണ്യമായ പ്രചാരമുണ്ട്. സര്‍ക്കുലേഷന്റെ ഒരു കനത്ത ഭിന്നിതം. ഈ ഭിന്നിതത്തെ അപകടപ്പെടുത്താന്‍ ഒരു മലയാള പത്രത്തിനും ചങ്കൂറ്റവുമില്ല. ഫലം മദ്ധ്യപൗരസ്ത്യദേശത്തിലെ ഏറ്റവും സജീവമായ ഒരു പ്രശ്‌നത്തെ തുറന്നു ചര്‍ച്ചചെയ്യാന്‍ കേരളത്തിലെ ഒരു പ്രസിദ്ധീകരണവും തയ്യാറില്ല. അത്തരമൊരു ചര്‍ച്ചയുടെ പഠനാനുഭവം മലയാളിക്ക് നിഷേധ്യം. കടലിനക്കരെ വാണരുളുന്ന അറബി അവന്റെ പണത്തിന്റെ തെമ്പിലും അസഹിഷ്ണുതയിലും വര്‍ഗ്ഗീയതയിലും മലയാള പത്രങ്ങളെ സെന്‍സര്‍ ചെയ്യുക എന്ന അസഹനീയമായ അവസ്ഥ എന്റെ ദേശാഭിമാനത്തിന് നോവേല്‍പ്പിക്കുന്നു.  

അറബികളെ രാഷ്‌ട്രാന്തരീയ ഇടതുപക്ഷത്തിന്റെ ഭാഗമായും ഇസ്രയേലിനെ വലതുപക്ഷത്തിന്റെ കരുവായും കണക്കാക്കുന്ന രാഷ്‌ട്രീയ നിരക്ഷരതയില്‍, ഇന്നും കുടുങ്ങിക്കിടക്കുകയാണ് ശരാശരി മലയാളി. ഈ അന്താരാഷ്‌ട്ര നിലപാടിനെ, സങ്കീര്‍ണ്ണസംവാദങ്ങള്‍ക്ക് വിധേയമാക്കേണ്ടിയിരുന്ന ഒരാഗോളപ്രശ്‌നത്തെ, മലയാളി അവന്റെ പ്രാദേശിക വൈരുദ്ധ്യങ്ങളുമായി സമന്വയിക്കുന്നു. ഇസ്രായേലിന്റെ അനുകൂലിയാണെങ്കില്‍ നമ്പൂതിരിപ്പാടിന്റെ പ്രതികൂലി. എന്നാല്‍, കരുണാകരന്റെ അനുകൂലിയെന്നു പറഞ്ഞു കൂടാ. കാരണം. കരുണാകരനും ചേരിചേരായ്‌മയുടെ ചേരിയിലാണല്ലോ. ഇസ്രയേലിന്റെ പിന്തിരിപ്പന്‍ സ്വാഭാവത്തിനു തെളിവായി എടുത്തുപറയുന്നത് അമേരിക്കയുമായുള്ള അതിന്റെ കൂട്ടുകെട്ടാണ്. ഇടതും വലതുമില്ലാത്ത രാഷ്‌ട്രാന്തരീയസഖ്യങ്ങളെ, അവയുടെ സിനിസിസത്തിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുന്നതു മൗഢ്യമാണ്. എണ്ണയും ഉഷ്ണജലത്തുറമുഖങ്ങളുമാണ് സോവിയറ്റ് യൂണിയന്‍ അറബിനാടുകളില്‍ക്കാണുന്ന ആകര്‍ഷണീയത. സോവിയറ്റ് യൂണിയന്റെ അറബിപക്ഷപാതത്തിന്റെ രഹസ്യവും അതുതന്നെ. ഈ താത്പര്യബന്ധം ഇല്ലായിരുന്നുവെങ്കില്‍ പ്രത്യയശാസ്ത്രത്തിന്റെയോ, മറ്റേതെങ്കിലും മൂല്യത്തിന്റെയോ ഐക്യദാര്‍ഢ്യം സോവിയറ്റ് യൂണിയനെ അറബികളുടെ മിത്രവും ഇസ്രയേലിന്റെ ശത്രുവും ആക്കിത്തീര്‍ത്തിരിക്കയില്ല.

Tags: ഇസ്രായേല്‍israel palestine conflict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.