തിരുവനന്തപുരം: ഹരിയാനയിലെ തീവണ്ടിയാത്രക്കിടയില്‍ ആള്‍ക്കുട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിനെ 2017 ജൂലൈ 26ന് പിണറായി ആശ്വസിപ്പിച്ചത് ദല്‍ഹിയിലെ കേരള ഹൗസില്‍ വെച്ചായിരുന്നു. കൂടെ അന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്‍റായിരുന്ന മുഹമ്മദ് റിയാസും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ടും കേരള ഹൗസില്‍ എത്തിയിരുന്നു. പിണറായി ജൂനൈദിന്റെ മാതാപിതാക്കളായ ജലാലുദ്ദീന്‍, ജുനൈദിന്റെ സഹോദരങ്ങളായ ഹഷീം, ഷഖീര്‍ എന്നിവരെ ആശ്വസിപ്പിച്ചു. അന്ന് ധനസഹായവും വാഗ്ദാനം ചെയ്തു.
2017 ആഗസ്ത് 23ന് ജുനൈദിന്റെ കുടുംബത്തിന് സിപിഎം സഹായമായി പത്ത് ലക്ഷം നല്‍കി. പിണറായി വിജയനെ ജുനൈദിന്റെ കുടുംബം സന്ദര്‍ശിച്ചതിന്റെ ഫലമായാണ് കേരളത്തിലെ സിപിഎം ധനസഹായം നല്‍കിയത്. അഞ്ച് ലക്ഷം വീതമുള്ള രണ്ട് ചെക്കുകള്‍.
പലസ്തീന്‍ തീവ്രവാദികളായ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ കെയര്‍ ടേക്കര്‍ ജോലിക്കിടെ മരിച്ച ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിനെ കാണാന്‍ കേരളത്തിലെ ഭരണാധികാരികള്‍ ആരും എത്തിയില്ല. തുടക്കം മുതലേ സൗമ്യ സന്തോഷിന്റെ മൃതദേഹം ഇസ്രയേലില്‍ നിന്നും എത്തിക്കുന്നതിനും അത് ദല്‍ഹി വിമാനത്താവളത്തില്‍ എറ്റുവാങ്ങാനും പിന്നീട് അത് കൊച്ചിയിലും അവിടെനിന്നും ഇടുക്കിയിലേക്കും എത്തിക്കാന്‍ കേന്ദ്രമന്ത്രി കെ. മുരളീധരന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒടുവില്‍ പള്ളിയില്‍ സംസ്കരിക്കുമ്പോഴും ഇടതു സര്‍ക്കാര്‍ പ്രതിനിധികള്‍ ഇല്ല.
ഇതാണോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതേതരത്വം എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇടയില്‍ ഒരു ദിവസം മന്ത്രി എം.എം. മണി സൗമ്യയുടെ വീട്ടില്‍ ഒരു ഔപചാരിക സന്ദര്‍ശനം നടത്തുകയും സഹായംവാഗ്ദാനം ചെയ്യുകയും ചെയ്തു. അതോടെ തീര്‍ന്നു. സൗമ്യ സന്തോഷിന്റെ മൃതദേഹം കേരളത്തിലെത്തിക്കാന്‍ നോര്‍ക്ക പ്രതിനിധി കെ. ഇളങ്കോവന്‍ ഇസ്രയേല്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടതായി പിണറായി പറയുന്നു. എന്നാല്‍ വിമാനത്താവളങ്ങളിലൊന്നും കേരള സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടില്ല. മൃതദേഹമെത്തിക്കാനുള്ള നടപടികല്‍ എല്ലാം ചെയ്തത് കേന്ദ്രമന്ത്രി മന്ത്രി മുരളീധരനാണ്. പിണറായി പറയുന്നത് അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കാന്‍ നടപടിയെടുക്കുമെന്നാണ്. അതായത് കേരള സര്‍ക്കാര്‍ ഒന്നും നല്‍കാന്‍ പോകുന്നില്ല. പകരം ഇസ്രയേല്‍ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും കിട്ടാന്‍ ശ്രമിക്കുമെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്.
എങ്ങിനെയാണ് ഹരിയാനയിലെ മദ്രസ വിദ്യാര്‍ത്ഥിയായ ജുനൈദിനും സൗമ്യ സന്തോഷിനും രണ്ട് നീതി? ഒരു മദ്രസ വിദ്യാര്‍ത്ഥിയായ ജുനൈദിന് (സിപിഎം കുടുംബമല്ല) എങ്ങിനെ 10 ലക്ഷം കൊടുക്കാന്‍ ധാരണയുണ്ടായി? സൗമ്യ കൊല്ലപ്പെട്ട ഭീകരവാദികളായ ഹമാസിന്റെ കൈകള്‍ കൊണ്ടായതിനാലാണോ സൗമ്യയോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഈ അവഗണന?
പ്രതികരിക്കാൻ ഇവിടെ എഴുതുക: