ജറുസലേം: ഗാസയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക ജിഹാദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസം അബു ഹര്‍ബീദിനെ വധിച്ചു. ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) ആണ് ഇക്കാര്യം അറിയിച്ചതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഗാസ ഡിവിഷന്റെ ചുമതലയുണ്ടായിരുന്നയാളാണ് അബു ഹര്‍ബീദ്. 15 വര്‍ഷമായി ഇസ്രയേലി സൈനികര്‍ക്കും പൗരന്മാര്ക്കുമെതിരായ ആക്രമണത്തിന് നേതൃത്വം നല്കി വരികയായിരുന്നു ഇയാളെന്ന് ഐഡിഎഫ് പറയുന്നു.
കഴിഞ്ഞയാഴ്ച ഇസ്രയേലിലെ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആന്റി ടാങ്ക് മിസൈല്‍ ആക്രമണത്തിനു പിന്നിലും അബുവായിരുന്നു. അബുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് ജിഹാദ് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് കാറിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞരാത്രിയിലും ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഗാസയിലെ ഭീകരര്‍ കഴിഞ്ഞരാത്രി 60 റോക്കറ്റുകള്‍ ഇസ്രയേലി നഗരങ്ങള്‍ക്കുനേരെ അയച്ചതായി ഐഡിഎഫ് അറിയിച്ചു. കഴിഞ്ഞാരാത്രികളില് ഇത് 120, 200 എന്നിങ്ങനെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: