Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാര്‍ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി; മഹാമാരിയും പേമാരിയും കുട്ടനാട്ടുകാര്‍ക്ക് നരകജീവിതം

കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന റോഡുകളും, ഇടറോഡുകളുമെല്ലാം മുങ്ങിത്തുടങ്ങി.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
May 17, 2021, 05:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: 2018ലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി, കുട്ടനാട്ടുകാര്‍ക്ക് കൊവിഡിനും, വെള്ളപ്പൊക്കത്തിനുമിടയില്‍ ദുരിത ജീവിതം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, വീടിനുള്ളില്‍ വരെ വെള്ളം കയറിയ സാഹചര്യത്തില്‍ എങ്ങനെ വീട്ടില്‍ കഴിയുമെന്നാണ് കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും അവര്‍ക്ക് ഭയമാണ്.  

കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന റോഡുകളും, ഇടറോഡുകളുമെല്ലാം മുങ്ങിത്തുടങ്ങി. കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചാല്‍ ആശുപത്രിയിലെത്തിക്കുക പോലും ദുഷ്‌ക്കരമാകും. നിലവില്‍ കുട്ടനാട്ടില്‍ ഒരു ദിവസം ശരാശരി മുന്നൂറോളം പേര്‍ക്ക് വരെ കൊവിഡ് സ്ഥിരീകരിക്കാറുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ ചെകുത്താനും,  കടലിനും ഇടയിലെന്ന ദുരസ്ഥയിലാണ് കുട്ടനാട്ടുകാര്‍.  

കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 2018 മുതല്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ വരുമ്പോള്‍ കുട്ടനാട് വീണ്ടും ഒരു പ്രളയം നേരിടേണ്ടിവരുമോ എന്നാണ് ചോദ്യം. തോട്ടപ്പള്ളി സ്പില്‍വേ നവീകരിക്കുക എന്നതാണ് കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കുന്നതിന് അനിവാര്യമായ പ്രവര്‍ത്തിയെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ നവീകരണതിനുള്ള 3.43 കോടി രൂപയ്‌ക്കുള്ള കരാര്‍ പോലും റദ്ദാക്കുകയായിരുന്നു. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള  ലീഡിങ് ചാനലില്‍ അഞ്ചു ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ അടിഞ്ഞിട്ടുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തി. 15,000  ക്യുബിക് മീറ്റര്‍ മണല്‍ മാത്രമേ  നീക്കിയിട്ടുള്ളു. ലീഡിങ് ചാനല്‍  ആഴം കൂട്ടുന്ന പ്രവര്‍ത്തികള്‍ക്കും കാലതാമസമാണ്.

മഹാ പ്രളയം മുതല്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ പമ്പ, മണിമലയാര്‍, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ കുട്ടനാട്ടിലുടെ ഒഴുകുന്ന കൈവഴികള്‍ ആഴം കൂട്ടാന്‍ സാധിച്ചിട്ടില്ല. കുട്ടനാട്ടിലെ പുറംബണ്ടുകള്‍ ബല പ്പെടുത്തി ഉയര്‍ത്തി നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിനടിയില്‍ അടിഞ്ഞിരിക്കുന്ന രണ്ട് ലക്ഷം ക്യുബിക്  മീറ്റര്‍ മണല്‍ ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.  

വേമ്പനാട് കായലില്‍ 4500 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട്. സാധാരണ  നിലയില്‍ കായലുകളില്‍ എക്കല്‍ അടിയുന്നത് ഒരു മുതല്‍ 25 ടണ്‍ വരെയാണ് എന്നാല്‍ രണ്ട് പ്രളയശേഷം 130 ടണ്‍ വരെയാണ്  കായലില്‍ അടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തില്‍ കുട്ടനാട്, വേമ്പനാട്ടു കായല്‍, നദികള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ എക്കല്‍ നീക്കിയിട്ടില്ല. പല സ്ഥലങ്ങളിലും ചതുപ്പു രൂപപ്പെടുന്നു. നദികള്‍ ഒഴുകിവരുന്ന സ്ഥലങ്ങളിലെ അശാസ്ത്രീയമായ കൃഷി മൂലം മണ്ണൊലിപ്പ്. മണ്ണുസംരക്ഷണം കാര്യക്ഷമമായി നടക്കുന്നില്ല.

വേമ്പനാട്ടു കായലിലെ നീരൊഴുക്ക് നിലയ്‌ക്കുകയാണ്. കായല്‍ ചതുപ്പുവല്‍ക്കരണത്തിലേക്ക് പോകുന്നു. കുട്ടനാട്ടില്‍ വേണ്ടത് വകുപ്പുകളുടെ ഏകോപനമാണ്. എന്നാലത് ഇതുവരെ ഉറപ്പാക്കാന്‍ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല. മറ്റു പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങുമ്പോഴാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നത് എന്നതാണ് പ്രത്യേകത.

Tags: Raincovidകുട്ടനാട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Kerala

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

പുതിയ വാര്‍ത്തകള്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലനട തുറക്കുന്നു, നിര്‍മാണം പൂര്‍ത്തീകരിച്ച നവഗ്രഹ ശ്രീകോവിലില്‍

ശബരിമല നട തുറന്നു; നവഗ്രഹ പ്രതിഷ്ഠ നാളെ

കുറിച്ചി ആതുരാശ്രമത്തില്‍ നടന്ന ആതുരദാസ് സ്വാമിയുടെ 112-ാം ജയന്തി ആഘോഷം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി ആതുരദാസ് ദുര്‍ബലവിഭാഗങ്ങളുടെ ഉന്നതിക്ക് പ്രവര്‍ത്തിച്ച വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

കുഞ്ഞുമായി യുവതി ജീവനൊടുക്കിയ സംഭവം; വിപഞ്ചിക മണിയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഓരോ നിലയിലും കയറിയിറങ്ങി, എല്ലാം ഉറപ്പുവരുത്തി അമിത് ഷാ

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം ; തെഹ്രീക്-ഇ-താലിബാൻ കമാൻഡർ യാസിൻ കൊല്ലപ്പെട്ടു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies