മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായി മുംബൈയില്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിച്ച പോലെ കനത്ത മഴയും വേഗതയേറിയ കാറ്റും. ഗുജറാത്തിലേക്ക് കടന്നുപോകുന്ന ടൗട്ടേ മഹാരാഷ്ട്രയിലും നാശം വിതച്ചു.
കനത്ത മഴമൂലമുള്ള കാഴ്ചക്കുറവ് കാരണം മുംബൈ വിമാനത്താവളം അടച്ചു. തിങ്കളാഴ്ച വൈകീട്ട് ആറ് വരെയാണ് അടച്ചത്. നിരവധി മരങ്ങള്‍ കടപുഴകി. ലോക്കല്‍ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. ടൗട്ടേയുമായി ബന്ധപ്പെട്ട് വേണ്ട മുന്‍കരുതല്‍ നടപടികളെടുക്കേണ്ടതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുമായി ചര്‍ച്ച നടത്തി.
ബാന്ദ്ര-വര്‍ളി സീ-ലീങ്ക ട്രാഫിക്കിനായി അടച്ചു. ഒരു ജീവന് പോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. മുംബൈ നഗരത്തിലെ വെള്ളക്കെട്ടുകള്‍ എല്ലാം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. റെയില്വേപാലങ്ങളെല്ലാം റെയില്‍വേ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: