തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വിപണിയില്‍ വ്യാപകമാകുന്നു. തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുമാണ് ദിവസങ്ങൾ പഴക്കമുള്ള മായം കലർത്തിയ മത്സ്യങ്ങൾ എത്തുന്നത്.
ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസ വസ്തുക്കള്‍ കൂടുതലായി കലര്‍ത്തി എത്തുന്നത്. ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യത്തിന് പഴക്കമുണ്ടെങ്കിലും കാഴ്ചയില്‍ പച്ചയാണെന്ന തോന്നും. പാകം ചെയ്യുമ്പോള്‍ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോള്‍ കറി പതയോടു കൂടി തിളച്ചു പൊന്തുന്നതായും വീട്ടമ്മമാര്‍ പറയുന്നു.
ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യവുമായെത്തുന്ന ലോറികള്‍ പരിശോധിക്കുന്ന സംവിധാനം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ അടച്ചിടല്‍ കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം കേരളത്തിലെത്തിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലൂടെ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിക്കുകയും ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: