ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രതാ മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. 2016-ലെ നാരദ ഒളിക്യാമറാ ഓപ്പറേഷന് കേസുമായി ബന്ധപ്പെട്ടാണ് നടപടി. മൂവരെയും കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിക്കൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചിരുന്നു. സിബിഐയുടെ അപേക്ഷ പരിഗണിച്ച് ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു.
പിന്നാലെയാണ് മന്ത്രിമാരുടെയും പാര്‍ട്ടി നേതാവിന്റെയും അറസ്റ്റ്. നാരദ ഒളിക്യമറ ഓപ്പറേഷനിലൂടെ അഴിമതി ആരോപണം പുറത്തുവരുമ്പോള്‍ എല്ലാവരും മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. നാലുപേരും കോഴ വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പിടിക്കപ്പെട്ടത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വീഡിയോ പുറത്തുവിട്ടത്. അറസ്റ്റിന് പിന്നാലെ അന്വേഷണ ഏജന്‍സിയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: