ചെന്നൈ: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഷോ ആയ ബിഗ് ബോസിനെ പ്രതിസന്ധിയിലാക്കി കോവിഡ്. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്നീഷ്യന് ഉള്‍പ്പെടെ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഷോയുടെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കോവിഡിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ഷോ രണ്ടാഴ്ച കൂട്ടി നീട്ടിയിരുന്നു. ജൂണിലാകും ഗ്രാന്‍ഡ് ഫിനാലേയെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. സാധാരണഗതിയില്‍ നൂറ് ദിവസമാണ് ബിഗ്ബോസിന്റെ കണക്ക്. കൊവിഡ് കണക്കുകള്‍ ദിനം പ്രതി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലും തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് ഷോ 14 ദിവസങ്ങള്‍ നീട്ടിയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ചില തമിഴ്മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബിഗ് ബോസ് സെറ്റിലെ സ്ഥിതി അതീവഗുരുതരണെന്നാണ്. സെറ്റിലെ ഒരു ഛായാഗ്രാഹകന്‍ അപകടകരമായ അവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഇതുവരെ 17 പേര് രോഗബാധിതരാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നിട്ടും ഷൂട്ടിംഗ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഷൂട്ടിങ് സൈറ്റില്‍ നിന്നും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: