ചേര്‍ത്തല: ആശങ്കകളകളൊഴിയാതെ തീരം, ജനം ദുരിതത്തില്‍. ഒറ്റമശേരിയിലും തിരുവിഴയിലും ചേന്നവേലിയിലും ശക്തികുറഞ്ഞെങ്കിലും കടല്‍കയറ്റം തുടരുകയാണ്. കായലോര മേഖലകളിലടക്കം 1500 ഓളം വീടുകള്‍ വെള്ളത്തിലായി. കടലേറ്റമുണ്ടായ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ വെള്ളപൊക്കം മൂലം ദുരിതമനുഭവിക്കുന്ന 32 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കടക്കരപ്പളളി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചേര്‍ത്തലതെക്ക് എന്നിവിടങ്ങളിലായി 78 അംഗങ്ങളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തങ്കി സെന്റ് ജോര്‍ജ്ജ്, അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ്, ചേന്നവേലി സെന്റ് തോമസ് സ്‌കൂളുകളിലും ചേര്‍ത്തലതെക്ക് അംബേദ്കര്‍ കോളനിയിലെ കമ്മ്യൂണിറ്റിഹാളിലുമായാണ് കോവിഡ് മാനദണ്ഡ പ്രകാരം ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.
കടലാക്രമണത്തിന്റെ ശക്തികുറഞ്ഞെങ്കിലും വേലിയേറ്റ സമയത്തടക്കം വെള്ളക്കയറ്റം രൂക്ഷമാണിപ്പോഴും. ഒറ്റമശ്ശേരിയില്‍ അഞ്ചുവീടുകള്‍ക്കാണ് സാരമായ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കുരിശിങ്കല്‍ യേശുദാസ്,പുത്തന്‍പുരക്കല്‍ ചാള്‍സ് എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. മറ്റുമൂന്നു വീടുകള്‍ ഇനിവാസയോഗ്യമല്ലെന്നാണു വിലയിരുത്തുന്നത്. ചേര്‍ത്തല തെക്കിലെ തിരുവിഴ മച്ചിമുക്കില്‍ മൂന്നു വീടുകള്‍ക്കാണ് നാശമുണ്ടായത്. ചേന്നവേലിയില്‍ ഒരു വീടും നാശത്തിന്റെ വക്കിലാണ്.
കടലാക്രമണം നേരിടുന്നതിനു മണല്‍ചാക്കുകളുടുക്കാന്‍ തീരദേശത്തെ അഞ്ചുപഞ്ചായത്തുകള്‍ക്കു പ്രത്യേക അനുമതിയും ജില്ലാദുരന്തനിുവാരണ അതോറിട്ടി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം തോരാതെ പെയ്യുന്ന മഴയില്‍ കായലും തോടുകളും നിറഞ്ഞ് പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, തുറവൂര്‍, കുത്തിയതോട്, തണ്ണീര്‍മുക്കം, കോടംതുരുത്ത്, എഴുപുന്ന, ചേര്‍ത്തലതെക്ക് പഞ്ചായത്തുകളിലായി 1500 ഓളം വീടുകളാണ് വെള്ളത്തിലായത്. പട്ടണക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊഴിമുറിക്കല്‍ തുടങ്ങിയെങ്കിലും വെള്ളമിറങ്ങിതുടങ്ങിയിട്ടില്ല. കടലേറ്റം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളമിറങ്ങാത്തതിനാല്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: