കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയതിന്റെ പേരില്‍ മണിക്കൂറുകള്‍ നീണ്ട ആശയക്കുഴപ്പം. പുരുഷന്റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് സ്ത്രീയുടെ മൃതദേഹം.
കുന്നമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹമാണ്ആണ് മാറി നൽകിയയത്. സുന്ദരന്‍റേതിന് പകരം കക്കോടി സ്വദേശിയും സ്ത്രീയുമായ കൗസുവിന്റെ മൃതദേഹമാണ് മാറി നൽകിയത്. മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം മാറിപ്പോയെന്ന അബദ്ധം സ്ഥിരീകരിക്കുമ്പോഴേക്കും കൗസുവിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു.
കൗസുവിന്റെ ബന്ധുക്കൾ എത്തിയപ്പോഴാണ് അബദ്ധം പുറത്തായത്. അപ്പോഴേക്കും കൗസുവിന്റെ മൃതദേഹം കളരിക്കണ്ടി ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. തെറ്റ് പറ്റിയെന്നും, സുന്ദരന്റെ മൃതദേഹം സ്വന്തം ചെലവിൽ തിങ്കളാഴ്ച സംസ്‌കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. എച്ച് ഐ മാര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റുമ്പോല്‍ മാറിയതാണ് എന്നാണ് ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന്‍ പറയുന്നത്.
നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൃതദേഹങ്ങൾ മാറി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: