തൃശൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ജില്ലയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമാണ് അനുവദിക്കുക.ജില്ലയിലെ സ്ഥലങ്ങളെ വിവിധ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരിക്കുന്നു.
ആള്‍ക്കൂട്ടം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന നടപ്പിലാക്കും. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെയും കണ്ടെയ്ന്മെന്റ് സോണ്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കും.കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവര്‍ത്തിക്കാം.ജില്ലയില്‍ അധികമായി 1000 പോലീസുദ്യോഗസ്ഥരെ കൂടി ഡ്യൂട്ടിയ്ക്ക് വിന്യസിക്കും.മരുന്നുകട, പെട്രോള്‍ പമ്പ് എന്നിവ തുറക്കാം.പലവ്യഞ്ജന, ബേക്കറി വില്പന ശാലകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. പത്രം, പാല് രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം.വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്രാനുമതി.ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം.
സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍. ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിടും. അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ മുഴുവനായും അടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: