കല്ലുവാതുക്കല്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ച് കല്ലുവാതുക്കല്‍ പഞ്ചായത്ത് മുന്നോട്ട്. പഞ്ചായത്ത് പരിധിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗ മുക്തി നേടുന്നവരുടെയും വിവരങ്ങള്‍ ഓരോ വാര്‍ഡിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യസമയത്ത് ലഭ്യമാക്കുന്നുണ്ട്.
വാര്‍ഡുകളില്‍ ജാ ഗ്രതാസമിതി, ക്ലസ്റ്റര്‍ മോണിട്ടറിംഗ് സമിതി എന്നിവയ്ക്ക് പുറമേ ഏ ഴംഗ കൊവിഡ് ബ്രിഗേഡും പ്രവര്‍ത്തിക്കുന്നു. മൈക്രോ കണ്ടൈന്‍മെന്റ് സോണുകളില്‍ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തി ക്കുന്നതിന് പാരിപ്പള്ളി കമ്യൂണിറ്റി ഹാളില്‍ കേന്ദ്രീകൃത സംഭരണശാല ആരംഭിച്ചു. ഇവിടെ ജനകീയ ഹോട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുന്നവര്‍ക്കായി ഓരോ വാര്‍ഡിലും 70 പേര്‍ക്ക് വീതം രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡൊമിസൈല്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. കല്ലുവാതുക്കല്‍ വില്ലേജ് ഓഫിസിന് സമീപമുളള കടമാന്‍ തോട്ടത്തെ ബാങ്കിംഗ് പരിശീലന കേന്ദ്രമാണ് ഇതിനായി സജ്ജീകരിച്ചത്.
50 കിടക്കകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് 120 രോഗികളെ ചികിത്സിക്കാവുന്ന തലത്തിലേക്ക് കാര്യങ്ങള്‍ ഉയര്‍ത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ്പ്രസിഡന്റ് എസ്. സത്യപാലന്‍, സെക്രട്ടറി ബിജുശിവദാസന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക