പരവൂര്‍: പൊഴിക്കരയില്‍ പൊഴി തനിയെ മുറിഞ്ഞതിനാല്‍ തീരദേശ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. ഇന്നലെ പെയ്ത ശക്തമായ കാറ്റിലും മഴയിലും കടല്‍ പ്രക്ഷുബ്ദമായിരുന്നു. പൊഴിക്കര പൊഴി മുറിഞ്ഞു കടലും കായലും ഒന്നായി മാറി.
കായലില്‍ വെള്ളം അമിതമായി ഉയര്‍ന്നതിനാലും പൊഴിക്കരയിലെ പൊഴി മുറിയുകയായിരുന്നു. അതോടെ കൊല്ലം-പരവൂര്‍ തീരദേശ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. കഴിഞ്ഞ പ്രളയസമയത്ത് നിര്‍മാണം പൂര്‍ത്തിയായ ഈ റോഡ് മുറിച്ചു കൊണ്ടാണ് വെള്ളം കടലിലേക്ക് ഒഴുക്കിയത്. തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊഴിയില്‍ താത്കാലിക നിര്‍മ്മാണം നടത്തിയിരുന്നു. ഈ പൊഴിയാണ് ഇപ്പോള്‍ മുറിഞ്ഞ് ഗതാഗത തടസം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: