ആയൂര്‍: രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ കിഴക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആയൂര്‍ അകമണില്‍ എംസി റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വയയ്ക്കല്‍ ഏലയില്‍ വെള്ളം കയറി വ്യാപകമായ തോതില്‍ കൃഷിനശിച്ചു.
കുളഞ്ഞിയില്‍ തോട് കരകവിഞ്ഞു ഒഴുകി. ആയൂര്‍ ഇത്തിക്കര ആറ്റിലും ജലനിരപ്പ് ഉയര്‍ന്നു. പാറങ്കോട്, വേങ്ങൂര്‍ പ്രദേശങ്ങളില്‍ നിരവധി വാഴകള്‍ ഒടിഞ്ഞുവീണു. അഞ്ചല്‍, വടമണ്‍, തഴമേല്‍, ഏരൂര്‍, ഇടമുളയ്ക്കല്‍ പ്രദേശങ്ങളിലാണ് വ്യാപക കൃഷി നാശം സംഭവിച്ചിട്ടുള്ളത്.
നിരവധി സ്ഥലങ്ങളില്‍ റബര്‍ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം നിലച്ചു. ഇത്തിക്കരയാറിന്റെ തീരത്തുള്ള റോഡില്‍ ഭാഗികമായി വെള്ളം കയറിയ സ്ഥിതിയാണ്. വരും ദിവസങ്ങളില്‍ മഴ കനത്താല്‍ റോഡ് പൂര്‍ണമായും വെള്ളം കയറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: