കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ ഇളയ സഹോദരന് അസിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി ചെയര്മാന് ഡോ. അലോക് റോയിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ഇന്നു മുതല്‍ 30 വരെ (രണ്ടാഴ്ച) ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറിന് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പശ്ചിമബംഗാളില്‍ കഴിഞ്ഞ ദിവസം 20,846 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 136 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: