അകാലവര്ഷവും അത്യുഷ്ണവും മാറിമാറി വരുന്ന കാലാവസ്ഥയാണിപ്പോള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ സന്ധി ബന്ധങ്ങള്‍ക്കും മാംസപേശികള്‍ക്കും വേദനയും നീരും കമ്പനവും (ചലിപ്പിക്കാന്‍ വയ്യായ്ക) ഉണ്ടാകുക പതിവാണ.് അതിന് താഴെപ്പറയുന്ന തൈലങ്ങള്‍ സ്വയം ഉണ്ടാക്കി കഴുത്തിന് താഴെ സര്‍വാംഗം തേച്ച് സ്വയം ഉഴിയുന്നത് വളരെ ഫലപ്രദമാണ്.
കഴുത്തിനുതാഴെ ശരീരത്തില്‍ സര്‍വാംഗം തേയ്ക്കുന്നതിന് അഭ്യംഗം എന്നാണ് പറയുന്നത്. പഞ്ചകര്‍മ ചികിത്സയില്‍ അഭ്യംഗം ഒഴിച്ചുകൂടാനാവാത്തതാണ് എന്നാല്‍ അതിനുപയോഗിക്കുന്ന തൈലം വിധിപ്രകാരം അല്ല ഉണ്ടാക്കിയെങ്കില്‍ ചികിത്സയ്ക്ക് വിധേയനാകുന്നവരുടെ ശരീരസ്ഥിതി പൂര്‍വാധികം മോശമാകും.
അഭ്യംഗത്തിനുള്ള തൈലങ്ങള്‍:
വീഴ്ചയില്‍ കൈകാലുകള്‍ക്ക് ചതവും ഉളുക്കും പറ്റിയാല്‍ വളരെ പ്രയോജനകരമായൊരു തൈലം തൊട്ടാവാടി ഉപയോഗിച്ച് ഉണ്ടാക്കാം. 10 കിലോ തൊട്ടാവാടി 32 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് എട്ട് ലിറ്റര്‍ ആക്കി വറ്റിച്ചതില്‍ 125 ഗ്രാം തൊട്ടാവാടി വേര് അരച്ചു കലക്കി ഒരു ലിറ്റര്‍ എള്ളെണ്ണയില്‍ കാച്ചി മെഴുക് പാകത്തില്‍ തേക്കുക. മെഴുകു പാകം എന്നാല്‍ കല്ക്കം പിടിച്ചു നോക്കുമ്പോള്‍ ഉരുട്ടിയെടുക്കാവുന്നതും ഞെക്കിയാല്‍ കൈരേഖ പതിയുന്നതുമായ പാകമാണ്.
മുരിങ്ങത്തൊലി ഉപയോഗിച്ചും തൈലം കാച്ചാം. മുരിങ്ങത്തൊലി വെളുത്തുള്ളി ചുവന്നുള്ളി ഇവ ഓരോന്നും ഒന്നര കിലോ വീതം എടുക്കുക. വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ് ആറ് ലിറ്റര്‍ നീരെടുക്കുക. ഇത് കുറുക്കി വറ്റിച്ച് രണ്ടര ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി അതില്‍ ആശാളി, ശതകുപ്പ, ഉലുവ, ജീരകം, കരിംജീരകം, പെരുംജീരകം, അയമോദകം, ഇന്തുപ്പ,് അകില്, കാര്‍കോകിലരി, വിഴാലരി, ഏലത്തരി, കൊത്തമ്പാലരി, ചെറു
പുന്നയരി, കുടകപ്പാലരി ഇവ ഓരോന്നും മൂന്ന് ഗ്രാം വീതം കല്ക്കം ചേര്‍ത്ത് അര ലിറ്റര്‍ വെളിച്ചെണ്ണയും ഒന്നര ലിറ്റര്‍ തേങ്ങാപ്പാലും ചേര്‍ത്ത് മെഴുകു പാകത്തില്‍ കാച്ചി അരിച്ചു തേക്കുക. ഈ തൈലം തേച്ചാല്‍ കൈകാല്‍ വേദന, പുറംവേദന ഇവയെല്ലാം മാറും.
മേല്‍പ്പറഞ്ഞ തൈലങ്ങള്‍ എല്ലാം തുടര്‍ച്ചയായി ഏഴുദിവസം ശരീരത്തില്‍ തേച്ചുപിടിപ്പിക്കണം.
തൈലം തേച്ചാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ കഴുകിക്കളയാവൂ. തൈലം തേച്ചു കുളിക്കുമ്പോള്‍ ആവണക്കിന്റെ ഇലയോ കുറുന്തോട്ടി സമൂലമോ ഇട്ട് തിളപ്പിച്ച വെള്ളം ഇളം ചൂടു പാകത്തില്‍ എടുത്ത് ശരീരം കഴുകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: