പാലസ്തീന് ഹമാസ് ഭീകരരും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവില്ലാതെ തുടരുന്നു. യുദ്ധസമാന അന്തരീക്ഷത്തിലേക്കാണ് ഇത് എത്തിയിരിക്കുന്നത്. ഹമാസ് ഭീകരരുടെ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ കരസേനാ നടപടികളും ആരംഭിച്ച് ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്.
ഇസ്രയേല്‍ പാലസ്തീന് വിഷയത്തിലെ രണ്ട് വശങ്ങള് ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ ചുവടെ. സ്റ്റാന്‍ലി ജോണി, ജയരാജന് എന്നിവരുടെ എഫ്ബി കുറിപ്പുകളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഇസ്രയേല്‍- പാലസ്തീന്: ചില അടിസ്ഥാന വസ്തുതകള്‍ (സ്റ്റാന്‍ലി ജോണി. എഫ്ബി പോസ്റ്റ്)
ഇസ്രയേല്‍ രാഷ്ട്രം 1948ല്‍ പാലസ്തീനില്‍ ആണ് രൂപീകൃതമായത്. ഹിസ്റ്റോറിക് പാലസ്തീന് ഓട്ടൊമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇന്നത്തെ പല വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളേയും പോലെ. ജോര്ഡാന്, സിറിയ, ലെബനോന്, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ഓട്ടോമന്‍ പതനത്തിനു ശേഷമോ, പിന്നീടുണ്ടായ ഡികോളനൈസേഷനോടെയോ സ്വാതന്ത്ര്യം കിട്ടി. പാലസ്തീന് ജനതയ്ക്ക് അതിനിയും കിട്ടിയിട്ടില്ല.
ഓട്ടോമന്‍ പാലസ്തീനിലേക്കാണു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതല്‍ ജൂതര്‍ യൂറോപ്പോയില് നിന്നും കുടിയേറ്റം നടത്തിയത്. They call it Aliah സായിപ്പിന്റെ യൂറോപ്പില്‍ ജൂതരുടെ അവസ്ഥ എന്തായിരുന്നു എന്ന് ഞാന്‍ എഴുതേണ്ടല്ലോ.
ഒന്നാം ലോകയുദ്ധത്തിനു (ഓട്ടോമന്‍ പതനത്തിനു) ശേഷം പാലസ്തീന് ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ഈ കാലയളവില്‍ ജൂതക്കുടിയേറ്റം ശക്തിപ്പെട്ടു. തൊള്ളായിരത്തി നാല്പതുകളോടെ ജൂതര്‍ പാലസ്തീനില്‍ ഒരു സമാന്തര ഭരണ സംവിധാനവും മിലിഷ്യാ ഗ്രൂപ്പുകളും ഉണ്ടാക്കിയിരുന്നു.
രണ്ടാം ലോകയുദ്ധത്തിനു ശേഷം ഐക്യരാഷ്ട്ര സഭയുടെ പ്ലാന്‍ പാലസ്തീനെ മൂന്നായി വിഭജിക്കുക എന്നതായിരുന്നു— ഒരു സ്വതന്ത്ര ജൂതരാഷ്ട്രം, ഒരു സ്വതന്ത്ര അറബ് രാഷ്ട്രം; ജെറുസലേം ഒരു ഇന്റര്‍നാഷനല്‍ സിറ്റി. ഇതിനു സുരക്ഷാ കൗണ്‍സില്‍ അനുമതി കിട്ടിയില്ല. വിഷയം യുഎന്‍ പരിഹരിക്കുന്നതിനു മുന്‍പേ സയണിസ്റ്റുകള്‍ ഇസ്രയേല്‍ രാഷ്ട്രം രൂപീകരിച്ചു.
1948ലെ ആദ്യ യുദ്ധത്തിലാണു ഇസ്രയേല്‍ വെസ്റ്റ് ജെറുസലേം പിടിച്ചെടുക്കുന്നത്. 1967ലെ യുദ്ധത്തില്‍ ഈസ്റ്റ് ജെറുസലേമും, വെസ്റ്റ് ബാങ്കും, ഗാസയും പിടിച്ചെടുത്തു. ഈസ്റ്റ് ജറുസലേം പിന്നീട് ഇസ്രയേലിനോട് അന്നെക്സ് ചെയ്തു, പക്ഷേ അവിടത്തെ പലസ്തീനികള്‍ക്ക് പൗരത്വമില്ല. റസിഡന്‍സി പെര്‍മിറ്റ് കിട്ടും.
തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറുസലേമിലും ഗാസയിലും ജൂത സെറ്റില്‍മെന്റുകള്‍ ഇസ്രയേല്‍ പണിഞ്ഞു തുടങ്ങി. ഹമാസിന്റെ ചെറുത്ത് നില്പ് സഹിക്കവയ്യാതായപ്പോള്‍ 2005ല്‍ ഗാസയില്‍ നിന്നു സൈന്യത്തേയും കുടിയേറ്റക്കാരേയും പിന്‍വലിച്ചു, പക്ഷേ ഗാസ ഇസ്രയേലിന്റെ ബ്ലോക്കേഡിനു കീഴിലാണു.
വെസ്റ്റ് ബാങ്കിലേയും, ഈസ്റ്റ് ജെറുസലേമിലേയും കുടിയേറ്റങ്ങള്‍ ഇപ്പോഴും തുടരുന്നു. വെസ്റ്റ് ബാങ്കിലെ അറബ് ടൗണ്‍ഷിപ്പുകള്‍ ഇസ്രയേലി ചെക് പോയിന്റുകള്ക്കുള്ളിലാണു. അതായത് അബു ദിസില് നിന്നും റമല്ലയിലേക്കു പോകണമെങ്കില്‍ ഒരു പാലസ്തീനു ചെക് പോയിന്റുകളിലൂടെ കടന്നു പോകണം (ഞാന്‍ പോയിട്ടുള്ളതാണു). ഈസ്റ്റ് ജെറുസലേമില്‍ നിന്നും ഒരു പലസ്തീനിക്ക് ബേത്ലഹേമില് പോകണമെങ്കില്‍ ഇസ്രയേലിന്റെ പ്രത്യേക പാസ് വേണം. രണ്ടാള്‍പൊക്കത്തില്‍ ഇസ്രയേല്‍ അവിടെ ഒരു മതിലു പണിതുയര്‍ത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്റ് കേന്ദ്രങ്ങളില്‍ പലസ്തീനികള്‍ക്ക് പെര്‍മിറ്റില്ലാതെ പ്രവേശിക്കാനാവില്ല.
നിങ്ങള്‍ക്ക് റാമള്ളയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകണമെന്ന് കരുതുക. പാലസ്തീന് അറബിനു പോകാന്‍ കഴിയില്ല. ഒരു വിദേശിക്ക് പോകണമെങ്കില്‍ ഈസ്റ്റ് ജെറുസലേമില്‍ നിന്നും അറബി ഓടിക്കുന്ന ടാക്സി വരണം. ഇസ്രയേലി ടാക്സി റാമല്ലയിലേക്ക് വരില്ല. റാമല്ലയിലെ, അല്ലെങ്കില്‍ വെസ്റ്റ് ബാങ്കിലെ മറ്റു പാലസ്തീന് ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ള ടാക്സികള്‍ക്ക് ടെല്‍ അവീവിലേക്കുള്ള ഹൈവേയിലേക്ക് പോലും പ്രവേശനമില്ല. ഗാസയില്‍ നിന്നും പുറത്തു കടക്കുക ഇതിനേക്കാളൊക്കെ ക്ലേശകരമാണു.
വെസ്റ്റ് ബാങ്കില്‍ ഒരു എയര്‍പോര്‍ട്ട് പോലുമില്ല. വെസ്റ്റ് ബാങ്കിന്റെ എയര്‍ സ്പേസും, ഗാസയുടെ മെഡിറ്ററേനിയന്‍ തീരവും പൂര്‍ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണു.
ഇതാണവസ്ഥ. അപ്പോഴാണു ചിലര്‍ നിഷ്കളങ്കത ചമഞ്ഞ് ഗാസയില്‍ നിന്നും ഹമാസ് തീവ്രവാദികള്‍ മിസൈല്‍ അയക്കുന്നതു കൊണ്ടാണു പാവം ഇസ്രയേലിനു ബോംബിടേണ്ടി വരുന്നത് എന്നൊക്കെ പറയുന്നത്. ഏത്, റോക്കറ്റേയ്. ഹമാസുണ്ടായത് തൊള്ളായിരത്തി എണ്പതുകളുടേ അവസാനത്തോടെയാണു. 1967 മുതല്‍ പാലസ്തീന് ഇസ്രയേലിന്റെ കയ്യിലാണ്.
ഹമാസിനെ കൂട്ടുപിടിക്കുമ്പോള്‍ (ജയന് രാജന് എഫ്ബി പോസ്റ്റ്)
ഇസ്രായേല്‍ പാലസ്തീന് പ്രശ്നത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഇസ്രായേല്‍ ഒരു അധിനിവേശ ശക്തിയാണെന്നും, അവരുടെ ഭാഗത്താണ് അന്യായമെന്നും കാണാം. നൂറ്റാണ്ടുകളായി ഇസ്ലാമിക ശക്തികള്‍ ഭാരതത്തെ ആക്രമിച്ച് കൊലയും കൊള്ളയും നടത്തിയത്?
‘അത് പണ്ടത്തെ കാര്യം’
ബാബറി മസ്ജിദ്?
‘തെളിവില്ല’
മലബാറിലെ മാപ്പിള ലഹളയും ഹിന്ദു വംശഹത്യയും?
‘കര്‍ഷക സമരം’
ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നത്?
‘സംഘപരിവാര്‍ കഥ’
സൗദിയിലേയും സിറിയയിലേയും ഇറാനിലേയുമൊക്കെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍?
‘അവരുടെ ആഭ്യന്തര കാര്യം’
ബഹുദൈവ വിശ്വാസികളെ കൊല്ലണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്?
‘ദുര്‍വ്യാഖ്യാനം’
ജൂതന്മാരെ കൊല്ലണമെന്ന് നബി പറഞ്ഞ അംഗീകരിക്കപ്പെട്ട ഹദീസുകള്‍?
‘സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്തത്’
അള്ളാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് ലോകമെമ്പാടും ബോംബ് വെക്കുന്നത്?
‘യഥാര്‍ത്ത വിശ്വാസികളല്ല’
ഇതാണ് ഹമാസിനെ കൂട്ടു പിടിക്കുന്ന നമ്മുടെ നാട്ടുകാരുടെ ബുദ്ധിപരമായ സത്യസന്ധത. ന്യായാന്യായങ്ങളൊന്നുമല്ല അവരുടെ പ്രശ്നം.
ഇനി ഇപ്പോഴത്തെ ആക്രമണത്തന് ആധാരാമായ സംഭവം നടന്ന ജെറുസലേമിലെ അല്‍ അഖ്സ മസ്ജിദ് എന്തുകൊണ്ടാണ് മുസ്ലീം വിശ്വാസികള്‍ തങ്ങളുടെ ഏറ്റവും വലിയ മൂന്നാമത്തെ പുണ്യസ്ഥലമായി കണക്കാക്കുന്നത് എന്നറിയാമോ? ഇവിടുന്നാണത്രേ നബി മനുഷ്യന്റേത് മാതിരി മുഖമുള്ള, കഴുതയുടെ പോലെ ഉടലുള്ള, പറക്കുന്ന ഒരു ജീവിയുടെ പുറത്ത് കയറി ജീവനോടെ സ്വര്‍ഗ്ഗത്തില്‍ പോയത്!
ജനാധിപത്യത്തിന്റെ ബാദ്ധ്യത എന്താണെന്ന് വെച്ചാല്‍, രാഷ്ട്രനിര്‍മ്മാണത്തില്‍ ഇത്തരം ആളുകളെ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നതാണ്. അല്ലെങ്കില്‍ അങ്ങിനെ ഉള്‍പ്പെടുത്തുന്നതാണ് ജനാധിപത്യം. എന്നാല്‍ മേല്പറഞ്ഞ തരം ആളുകള്‍ ഭൂരിപക്ഷമാകുന്ന നിമിഷം ജനാധിപത്യം അസ്തമിക്കും. ലോകത്ത് എത്ര മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവുമൊക്കെയുണ്ട് എന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാകും. നമ്മുടെ നാടും ആ വഴിയേ പോകാതിരിക്കണമെങ്കില്‍ ഒരു കാര്യം ചെയ്തേ തീരൂ. നിര്‍ഭയം സത്യം പറയുക. പറഞ്ഞുകൊണ്ടേയിരിക്കുക. സത്യമില്ലാത്തിടത്ത് നീതിയുണ്ടാകില്ല. നീതിയില്ലെങ്കില്‍ ജനാധിപത്യം നിലനില്ക്കുകയുമില്ല.
ചരിത്രപരമായി പാലസ്തീനികള്‍ നീതി നിഷേധിക്കപ്പെട്ടവരാണ് എന്നുള്ളതു കൊണ്ട് ഇപ്പോഴുള്ള അവരുടെ റോക്കറ്റ് ആക്രമണവും തെരുവ് യുദ്ധവും സാധൂകരിക്കപ്പെടുന്നില്ല. ആക്രമിക്കപ്പെട്ടാല്‍ ഇസ്രായേലിന് തിരിച്ചടിക്കാതെ തരമില്ല. പക്ഷെ ഇസ്രായേല്‍ വിട്ടുവീഴ്ച കാണിച്ചേ മതിയാകൂ. ടിബറ്റിലും മറ്റും ചൈന ഹാന്‍ വംശജരെ കൂട്ടത്തോടെ കുടിയേറ്റി പാര്‍പ്പിച്ചത് പോലെ, വെസ്റ്റ് ബാങ്കിലും മറ്റും ആയിരക്കണക്കിന് ജൂതന്മാര് സ്ഥിരതാമസമാക്കിക്കൊണ്ടിരിക്കുന്നത് പ്രശ്നം വളരെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.
അസാദ്ധ്യമെന്ന് തോന്നാമെങ്കിലും, ലോകരാഷ്ട്രങ്ങളെല്ലാം ഇടപെട്ടിട്ടാണെങ്കിലും, ഇസ്രായേല്‍ കയ്യേറിയ സ്ഥലങ്ങള്‍ കുറേയൊക്കെ തിരികെ നല്കി ഒരു ശാശ്വത സമാധാന ഉടമ്പടി ഉണ്ടാക്കിയെടുക്കണം. അത് സാധ്യമാവണമെങ്കില്‍ പക്ഷേ, ഇപ്പുറത്ത് പാലസ്തീനികള്‍ അക്രമവും വിദ്വേഷവും നിഷ്കര്‍ഷിക്കുന്ന മതം ഉപേക്ഷിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: