ലഖ്നൗ : ഉത്തര്‍പ്രദേശ് ജയിലില്‍ തടവുകാര്‍ക്കിടയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണം. ചിത്രകൂടിലെ ജയിലില്‍ അന്തേവാസികള്‍ തമ്മിലുണ്ടായവാക്ക് തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ഗുണ്ടാനേതാവ് മുകിം കാല, എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ സഹായി മെരാജുദ്ദീന്‍, അന്‍ഷു എന്നിവരാണ് കൊല്ലപ്പെട്ടത്.
അന്തേവാസികള്‍ തമ്മിലുളള വാക്കുതര്‍ക്കം അക്രമത്തിലേക്ക് നീങ്ങിയതോടെ ജയില്‍ ഉദ്യോഗസ്ഥന് ഇടപെടുകയായിരുന്നു. അതിനിടെ അന്‍ഷു സര്‍വീസ് തോക്ക് കൈക്കലാക്കുകയും മറ്റുരണ്ടുപേരെ വെടിവെക്കുകയും ചെയ്തു. അഞ്ച് അന്തേവാസികളെ തടവുകാരാക്കിയ അന്‍ഷു ഇവരെയും കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തുകയായിരുന്നു.
ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചതോടെ അന്‍ഷു മെരാദുജ്ജീനെയും മുകിം കാലയെയും വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റും ചിത്രകൂട് എസ്പിയെയും ഉടന്‍ ജയിലധികൃതര്‍ വിവരമറിയിച്ചു. വൈകാതെ സ്ഥലത്തെത്തിയ ഇവര്‍ അന്‍ഷുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
കൂടെയുള്ള മറ്റ് അന്തേവാസികളെ കൊല്ലുമെന്നും ഇയാള്‍ ഭീഷണിമുഴക്കി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും അന്‍ഷുവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: