ന്യൂദല്‍ഹി: ദല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലേക്ക് താഴ്ന്നതായി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതുതായി വെറും 8,500 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് 30 ശതമാനത്തിന് മുകളിലായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു ദിവസം നാനൂറില്‍ പരം ആളുകളുടെ വരെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗപ്പകര്‍ച്ച തടയാന്‍ 42,000 കണ്ടെയ്ന്മെന്റ് സോണുകള്‍ വരെ അടയാളപ്പെടുത്തിയിരുന്നു. ഇതും രോഗവ്യാപനം തടയുന്നതിന് സഹായിച്ചു. എന്നാല്‍ കര്‍ശനമായ ലോക്ഡൗണ്‍ നടപ്പാക്കിയതാണ് ദല്‍ഹിയെ രക്ഷിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് 3000 കിടക്കകള്‍ ഒഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല, ഓക്സിജന്‍ ക്ഷാമം പരിഹരിച്ച് ദല്‍ഹി ഇപ്പോള്‍ ഓക്സിജന്‍ മിച്ചം എന്ന സ്ഥിതി കൈവരിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഓക്സിജന്‍ നല്‍കാനും ദല്‍ഹി ഇപ്പോള്‍ തയ്യാറാണ്. വെറും ഒരാഴ്ചയ്ക്കുള്ളിലാണ് ഭീതിദമായ സ്ഥിതിവിശേഷത്തില്‍ നിന്നും ആശങ്കളൊഴിഞ്ഞ ഒരു സ്ഥിതിവിശേഷത്തിലേക്ക് ദല്‍ഹി മാറുന്നത്.
കോവിഡ് മൂലം വരുമാനമുള്ളവര്‍ മരിച്ചിട്ടുണ്ടെങ്കില്‍ അത്തരം കുടുംബങ്ങള്‍ക്ക് പ്രത്യേകം ധനസഹായം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. അതുപോലെ അനാഥരാകപ്പെട്ട കുട്ടികളുടെ വിദ്യഭ്യാസവും മറ്റ് ജീവിതച്ചെലവും ദല്‍ഹി സര്‍ക്കാര്‍ വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: