കൊല്‍ക്കത്ത : മുഖ്യമന്ത്രി മമതയുടെ എതിര്‍പ്പ് വകവെയ്ക്കാതെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അസമിലെത്തി. പ്രതികൂല കാലാവസ്ഥമൂലം ഹെലിക്കോപ്ടര്‍ ഒഴിവാക്കി റോഡ് മാര്‍ഗമാണ് ഗവര്‍ണര്‍ അസമിലെത്തിയത്. ബംഗാളിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കുടിയേറിയവരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം.
ബംഗാളില്‍ നിന്നെത്തിയവര്‍ താമസിക്കുന്ന അതിര്‍ത്തി പ്രദേശമായ റാന്‍പാഗ്ലി, ശ്രീറാംപൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ ഗവര്‍ണര്‍ സന്ദര്‍ശനം തുടങ്ങി. കുടിയേറിയവരെ നേരിട്ട് കണ്ട ശേഷം വിശദമായ വാര്‍ത്താ സമ്മേളനം ഇതു സംബന്ധിച്ച് ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.
ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലെ ആശയ സംഘര്‍ഷങ്ങള്‍ അതി രൂക്ഷമായി തന്നെ തുടരുന്നതിനിടെയാണ് ബംഗാളില്‍ സന്ദര്‍ശനം നടത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങള്‍ അരങ്ങേറിയ കൂച് ബിഹാര്‍ മേഖലകളില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗവര്‍ണര്‍ ജഗദീപ് ധന്‍കാറിന്റെ വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. വര്‍ഷങ്ങളായുള്ള ഭരണഘടനാ ധാരണകളുടെ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ വേദനയും കഷ്ടപ്പാടും പങ്കിടുന്നതിനുള്ള സന്ദര്‍ശനത്തിന് മമതയുടെ അനുമതി വേണ്ടെന്നാണ് ധന്‍കര്‍ ഇതിന് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: