കരുനാഗപ്പള്ളി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനം നടത്തിവരുന്ന സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ മസ്ജിദും പള്ളിയും ശുചീകരിച്ച് അണുനശീകരണം നടത്തി.
പരിശുദ്ധ റമദാന് മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് മസ്ജിദില്‍ കൊവിഡ് മാനദണ്ഡപ്രകാരം ചടങ്ങുകള്‍ നടക്കും. ഇതിന് മുന്നോടിയായാണ് മാരാരിത്തോട്ടം ജുമാമസ്ജിദും പരിസര പ്രദേശങ്ങളും സേവാഭാരതി കല്ലേലിഭാഗം യൂണിറ്റിലെ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തിയത്.
കഴിഞ്ഞ ദിവസം ചിറ്റുമൂല സിഎസ്ഐ ക്രിസ്ത്യന്‍ പള്ളിയും സേവാഭാരതി കല്ലേലിഭാഗം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: