ന്യൂദല്‍ഹി : കൊവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുണകരമായ നടപടിയാണെന്ന് സെറം ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനെവാല. ആരോഗ്യ വിദഗ്ധ സമിതിയുടെ ഈ നിര്‍ദ്ദേശം ഫലപ്രാപ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ നാല് മുതല്‍ എട്ട് ആഴ്ചവരെയാണ് കോവിഷീല്‍ഡ് വാക്സിന് രണ്ടാം ഡോസിനായുള്ള ഇടവേള. ഇത് 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കണമെന്നാണ് വിദഗ്ധ സമിതി നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. വിദേശ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ഈ നിര്‍ദ്ദേശം വളരെ ശാസ്ത്രീയപരമാണെന്നും, ദൈര്‍ഘ്യം ഉയര്‍ത്തുന്നത് വാക്സിന് സ്വീകരിക്കുന്നവരില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. സര്‍ക്കാരിന് ലഭിച്ച വിവിധ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും അദാര്‍ പൂനെവാല അറിയിച്ചു. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിന്റെ ഇടവേള ദീര്‍ഘിപ്പിക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. കോവിഡ് ബാധിച്ചവര്‍ക്ക് വാക്സീന് ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാര്‍ശയിലുണ്ട്. എ്ന്നാല്‍ കൊവാക്സീന് സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന് നിര്‍ദ്ദേശമില്ല. നാല് മുതല്‍ എട്ടാഴ്ച വരെതന്നെയായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: