ജറുസലേം : കുറച്ചു ദിവസങ്ങളായി തുടരുന്ന പാലസ്തീന്‍ ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസ് ഭീകരരുടെ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ 109 പേര്‍ കൊല്ലപ്പെട്ടു. 580 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
രാജ്യത്തിന് നേരെയുള്ള ഈ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പാലസ്തീന്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ സമാധാനം പുനസ്ഥാപിക്കുന്നതിനായി എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിട്ടുണ്ട്.
ഹമാസിനെ പ്രതിരോധിക്കുന്നതിനായി ഗാസ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. വ്യോമാക്രമണത്തിനൊപ്പം കരസൈന്യവും അണിചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസ മുനമ്പില്‍ കരസൈന്യം നടപടി തുടങ്ങിയെങ്കിലും അതിര്‍ത്തി കടക്കാതെ ടാങ്കുകളും മറ്റുമുപയോഗിച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് ഇസ്രയേല്‍ സേന നല്‍കുന്ന വിശദീകരണം. വ്യോമാക്രമണത്തിന്റെ കാഠിന്യവും റോക്കറ്റുകളുടെ എണ്ണവും ഇസ്രയേല്‍ വര്‍ധിപ്പിച്ചു. സൈനിക നടപടിയില്‍ അവസാന വാക്കു പറയാറായിട്ടില്ലെന്നും നടപടി ആവശ്യമുള്ള സമയത്തോളം ദീര്‍ഘിപ്പിക്കുമെന്നും നെതന്യാഹു അറിയിച്ചു. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസും മുന്നിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ ഇസ്രയേലിലെ ഹമാസ് ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭാ യോഗം ചേരുന്നതിനെ അമേരിക്ക എതിര്‍ത്തു. യുഎസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഇത് ഫലം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ബൈഡന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഇസ്രയേല്‍, അറബ് മേഖലയിലെ വിവിധരാജ്യങ്ങളും അമേരിക്കയും ചൈനയും യൂറോപ്യന്‍ യൂണിയനുമടക്കം വെര്‍ച്വല്‍ യോഗമാണ് ഐക്യരാഷ്‌ട്രസഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളുമായി നിര്‍ണ്ണായക സംഭാഷണം അമേരിക്ക നടത്തുകയാണെന്നും മറ്റൊരു ചര്‍ച്ച നടന്നാല്‍ നിലവിലെ പ്രശ്‌നപരിഹാരത്തിന് തടസ്സമാകുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: