ലണ്ടന്‍: ഇസ്രയേല്‍ സൈന്യവും ഗാസയിലെ പാലസ്തീന്‍ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ആഗോള വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള സേവനങ്ങള്‍ റദ്ദാക്കി.
ഡെല്‍റ്റ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേയ്‌സ് എന്നിവ അവരുടെ ഇസ്രയേലിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി. പാലസ്തീന്റെ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലും വ്യോമാക്രമണം കടുപ്പിച്ചിത് വിമാനസര്‍വ്വീസിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സേവനം നിര്‍ത്തിയത്.
ന്യൂയോര്‍ക്ക്-ടെല്‍ അവീവ്, ലണ്ടന്‍-ടെല്‍ അവീവ് ഫ്‌ളൈറ്റുകളാണ് ഡെല്‍റ്റയും ബ്രിട്ടീഷ് എയര്‍വേയ്‌സും നിര്‍ത്തിയത്. ജര്‍മ്മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ് വെള്ളിയാഴ്ച വരെ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. അതേ സമയം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം യുണൈറ്റഡ്, ഡെല്‍റ്റ, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: