കോഴിക്കോട്: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ‘സ്വദേശ് ദര്ശന് പദ്ധതി’യില്‍ നല്കിയ 15 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ചില്ല. തുക മുഴുവന്‍ വിനിയോഗിച്ച് കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ അടുത്ത ഘട്ടമായി കിട്ടേണ്ട 20 കോടി രൂപ നഷ്ടമായിരിക്കുകയാണ്.
ഇതിനു പുറമേ, ശബരിമലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുവദിച്ച 100 കോടിയുടെ ധനസഹായത്തില്‍ 80 കോടി രൂപ നാലുവര്‍ഷമായി നേടിയെടുക്കാന്‍ ഒന്നും ചെയ്തില്ല. സ്വദേശ് ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016-17 ല്‍ ആരംഭിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല പൈതൃക ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 73.77 കോടി രൂപ കേരളത്തിന് നല്‍കിയെന്ന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് നല്കിയ വിവരാവകാശ രേഖയില്‍ വിശദീകരിക്കുന്നു. ഇതില്‍ 58.76 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിച്ചുവെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 82 ശതമാനമാണ് പദ്ധതിയുടെ പുരോഗതി. 92.21 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് വേണ്ടി കേന്ദ്രം അനുവദിച്ചത്.
2016-17 ല്‍ ആരംഭിച്ച ശബരിമല-എരുമേലി- പമ്പ-സന്നിധാനം പൈതൃക ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 99.98 കോടി രൂപയുടെ ഭരണാനുമതി നല്കി. കേരളത്തിന് ഇതു വരെ നല്‍കിയത് 19.99 കോടി രൂപയാണ് വിവരാവകാശ മറുപടിയില്‍ പറയുന്നു. മറുപടി പ്രകാരം 19.70 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിച്ചു.15.35 ശതമാനമാണ് പദ്ധതിയുടെ പുരോഗതി.
ശബരിമലയുടെ വികസനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രാമുഖ്യം നല്‍കണം. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയ്ക്ക് വികസനത്തില്‍ അര്‍ഹമായ സ്ഥാനം നല്കി, പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരുകള്‍ ഉചിതമായ നടപടിയെടുക്കണം ഗോവിന്ദന് നമ്പൂതിരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: