മാടമ്പ് തമ്പുരാന് എന്തൊക്കെയായിരുന്നു; അതിനെല്ലാമുപരി ആനകളുടെ അവതാരകന് എന്നും ആധികാരികനെന്നും വിളിക്കാനാണെനിക്ക് മനസ്സ്. മൂന്ന് നാല് തലമുറകള്‍ മാടമ്പിനെ ഓര്‍ക്കും. അതില്‍ ഇളം തലമുറക്കാര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന ആബാലവൃദ്ധം, തമ്പുരാനെ ഓര്‍ക്കുന്നത് ആനകളുടെ അവതാരകനും ആധികാരികനുമായിട്ടായിരിക്കും. ടെലിവിഷന്‍ പരിപാടിയായ ഇ-ഫോര്‍ എലിഫെന്റുമായി ബന്ധപ്പെട്ട് ഷിബു ചക്രവര്‍ത്തിയാണ് എനിക്ക് മാടമ്പിലേക്കുള്ള വഴി തുറന്നത്. പിന്നെ അത് ശിഷ്യപ്പെടലായി. ഒരു മഹാഗുരുവിനൊപ്പം, കരയിലെ ഏറ്റവും വലിയ ജീവിയുടെ ചരിത്രവും ചരിതവും ജീവിതവും ഏഴ് വര്‍ഷം തുടര്‍ച്ചയായി പരമ്പരയാക്കിയ ലോകചരിത്രത്തില്‍ പങ്കാളിയാകാനായത് എന്റെ ഭാഗ്യം. ആ പരമ്പരയുടെ തുടര്‍ച്ച പോലെ, ആനവൃത്താന്തവുമായി ഇ-ഫോര്‍ എലിഫന്റ്സുമായി ഞാന്‍ തുനിഞ്ഞിറങ്ങിയപ്പോഴും മഹാഗുരുവിനെ അതിന്റെ അവതാരകനായി കിട്ടിയത് എന്റെ ഭാഗ്യം.
ആനയെ, ആനക്കമ്പക്കാര്ക്കുപോലും അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ആനച്ചന്തത്തില് അവതരിപ്പിച്ച മാടമ്പിന്റെ വിവരണവും വിശകലനവും ആനകളുടെ ലോകത്തെ ഇതിഹാസമാണ്. ആനയോളം വലിപ്പമുണ്ടായിരുന്ന ആനയറിവുകളുടെ തമ്പുരാന് ഞങ്ങള്‍ക്ക് മികച്ച ചട്ടക്കാരനായിരുന്നു. ആനകളുടെ ലോകത്ത് ഞങ്ങളെ തനിച്ചാക്കി, കാലത്തിന്റെ തോട്ടിക്ക് വഴങ്ങി പിന്മടങ്ങുമ്പോള് വിട എന്ന രണ്ടക്ഷരങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത തണുപ്പും മരവിപ്പും ശൂന്യതയും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: