ചവറ: ശങ്കരമംഗലം സ്കൂളില്‍ കോവിഡ് ചികിത്സയ്ക്കുള്ള സെക്കന്‍ഡ് ലെവല്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ നൂറു പേര്‍ക്കുള്ള ചികിത്സാസൗകര്യമുണ്ട്. സ്കൂള്‍ കെട്ടിടത്തില്‍ 250 കിടക്കകള്‍ക്ക് കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ പണ്ടുരോഗമിക്കുകയാണ്. സ്കൂള്‍ കോമ്പൗണ്ട്, കെഎംഎംഎല്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായി 500 കിടക്കകള്‍ വീതമുള്ള താല്‍ക്കാലിക ചികിത്സ കേന്ദ്ര ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. അടുത്ത ആഴ്ചയോടെ 1350 പേര്‍ക്കുള്ള ചികിത്സാസൗകര്യം സെക്കന്‍ഡ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററിലൂടെ സാധ്യമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെയും കെഎംഎംഎലിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെക്കന്‍ഡ് ലെവല്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്തിനാണ് നടത്തിപ്പു ചുമതല. ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ ആളുകള്‍ക്കും മരുന്ന്, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ജില്ലാ പഞ്ചായത്ത് 2.50 കോടി രൂപ വകയിരുത്തി.
ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ക്ക് അറിയിപ്പുകള് നല്‍കാനും അന്വേഷണങ്ങള്‍ക്കുമായി മുഴുവന്‍സമയ ഫ്രണ്ട് ഓഫീസ് സംവിധാനവുമുണ്ട്. നിയുക്ത ചവറ എംഎല്‍എ ഡോ.സുജിത്ത് വിജയന്, കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമലാല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡോ.പണ്ടി.കെ. ഗോപന്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ്കുമാര്‍, സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: