ചാന്ദ്രമാസത്തിലെ അതിശ്രേഷ്ഠമായ മാസമാണ് വൈശാഖം. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി വരുന്നതിനാലാണ് ഈ പുണ്യമാസം ഈ പേരില്‍ അറിയപ്പെടുന്നത്. ചൈത്രം, ശ്രാവണം, അശ്വിനം തുടങ്ങിയുള്ള എല്ലാ ചാന്ദ്രമാസങ്ങളും ആ നക്ഷത്രങ്ങളില്‍ പൗര്‍ണമി വരുന്ന മാസങ്ങളാണ്. ലക്ഷ്മീപതിയായ മാധവന്‍ ലക്ഷ്മീസമേതനായി ഭൂമിയില്‍ സാന്നിധ്യം ചെയ്യുന്ന വിശിഷ്യ സമയമായതിനാല്‍ മാധവമാസം എന്നും അറിയപ്പെടുന്നു.
ഇത്തവണ വിഷ്ണു വാരമായ ബുധനാഴ്ചയും, ശൈവദേവാധിപത്യ നക്ഷത്രമായ കാര്‍ത്തികയും ഒത്തുവരുന്ന ദിവസമാണ് വൈശാഖാരംഭം എന്ന സവിശേഷതകൂടിയുണ്ട്. ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലും മറ്റുക്ഷേത്രങ്ങളിലും സാധാരണ വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്. ഗുരുവായൂരില്‍ ക്ഷേത്ര അദ്ധ്യാത്മികഹാളില്‍ നാലു ഭാഗവതസപ്താഹങ്ങള്‍ കാലങ്ങളായി വൈശാഖത്തില്‍ നടത്തിവരാറുണ്ട്. പ്രഭാതത്തിലെ സ്‌നാനത്തിന് വൈശാഖകാലത്ത് വലിയ പ്രാധാന്യം കല്പിച്ചുവരുന്നു. ത്രിലോകങ്ങളിലെ സര്‍വ്വതീര്‍ഥ സാന്നിദ്ധ്യം സര്‍വ്വജലാശയങ്ങളിലും പ്രകടമാകുമെന്നാണ് ഭക്തവിശ്വാസം.
ജപപാരായണ ഭക്തിപ്രഭാഷണങ്ങള്‍ ക്ഷേത്രസങ്കേതങ്ങളെ ശബ്ദമുഖരിതമാക്കുന്ന സന്ദര്‍ഭമാണിത്. ഈ സമയത്ത് ദാനധര്‍മ്മാദികള്‍ക്കും വലിയ പ്രാധാന്യം കല്‍പ്പിച്ചുവരുന്നു. ശ്രീ വിഷ്ണുവിന്റെ ദശാവതാരങ്ങളിലെ ശ്രീ ബലരാമ, ശ്രീ പരശുരാമ, ശ്രീ നരസിം
ഹാവാതാരങ്ങള്‍ ഈ പുണ്യമാസത്തിലാണ് നടന്നിട്ടുള്ളത്. ക്ഷയിക്കാത്ത പുണ്യസമ്പത്തിന്റെ ദിനമായ അക്ഷയ തൃതീയയും, ആദിശങ്കരജയന്തിയും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന മാസം കൂടിയാണിത്. വിഷ്ണുപ്രീതികരമായ കര്‍മങ്ങള്‍ക്ക് പ്രാധാന്യമുള്ളതിനാല്‍ ശ്രീമദ്ഭാഗവത പാരായണ ശ്രവണങ്ങള്‍ക്ക് ഭക്തര്‍ പ്രാമുഖ്യം നല്‍കിവരുന്നു. പണ്ട് തണ്ണീര്‍ പന്തല്‍ സ്ഥാപിച്ച് സംഭാര വിതരണവും, കുട, ചെരുപ്പ്, വസ്ത്ര ദാനങ്ങളും പതിവുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മദ്ധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളിലേക്ക് പഞ്ച ദിവ്യ ദേശദര്‍ശന്‍ എന്ന തീര്‍ത്ഥാടന പരിപാടി വൈശാഖമാസത്തില്‍ നടത്താറുണ്ട്. തൃച്ചിട്ടാറ്റ് മഹാവിഷ്ണുക്ഷേത്രം യുധിഷ്ഠിരനും, തൃപ്പുലിയൂര്‍ ഭീമനും, തിരുവാറന്മുള അര്‍ജുന
നും, തിരുവന്‍വണ്ടൂര്‍ നകുലനും, തൃക്കൊടിത്താനം സഹദേവനും പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കുന്നു. ഒരേ ദിവസംഈ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത്അതീവ പുണ്യമായി കരുതുന്നു.
മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന ഈ ദുരിതവേളയില്‍ നമുക്കുവേണ്ടി, സര്‍വജനങ്ങളുടെയും ആയുരാരോഗ്യ സൗഖ്യത്തിനായി വൈശാഖ പുണ്യവേളയില്‍ മനമുരുകി ഗുരുവായൂരപ്പനോട്
പ്രാര്‍ത്ഥിക്കാം.
‘അസ്മിന്‍ പരാത്മന്‍
നനു പാദ്മകല്‍പ്പേ
ത്വമിത്ഥമുത്ഥാപിത പദ്മയോനിഃ
അനന്തഭൂമാ മമ രോഗ രാശിം
നിരുന്ധി വാതലയവാസ വിഷ്‌ണോ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക