ജെറുസലേം: തിങ്കളാഴ്ച വൈകിട്ടുമുതല്‍ ഗാസയിലെ പലസ്തീനിയന്‍ ഭീകരര്‍ ഇസ്രയേലിന് നേരെ അയച്ചത് ആയിരത്തിലധികം റോക്കറ്റുകള്‍. ഇസ്രയേലി സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ആരംഭിച്ച പ്രതിരോധവുമായി ബന്ധപ്പെട്ട കണക്കുകള്‍ സൈനിക വക്താവ് ജൊനാതന്‍ കോണ്‍റിക്കസ് ബുനധാഴ്ച രാവിലെ മാധ്യമങ്ങളുമായി പങ്കുവച്ചു. മതമൗലിക വാദത്തെ പിന്തുണയ്ക്കുന്ന ഹമാസ് ഭീകരര്‍ ജെറുസലേമിനെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണങ്ങള്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഗാസ മുനമ്പിലെ വിവിധ സായുധ സംഘങ്ങള്‍ വിക്ഷേപിച്ച 850 റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിക്കുകയും ഇവ അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് 200 റോക്കറ്റുകള്‍ ഗാസയില്‍ത്തന്നെ വീഴുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. ഹമാസിന്റെ ഡ്രോണും തടഞ്ഞതായി ഇസ്രയേല്‍ സേന വ്യക്തമക്കി. ‘ദി ഗാര്ഡിയന് ഓഫ് ദി വോള്‍സ്’ എന്ന പേരിലാണ് ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടി. നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇതിനോടകം നടത്തി. തിങ്കളാഴ്ച മുതലുള്ള കണക്കുകള്‍ അനുസരിച്ച്, പത്തു കുട്ടികള്‍ ഉള്‍പ്പെടെ 35 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് ഇസ്രയേലികള്‍ക്കും ജീവന് നഷ്ടമായി. ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ഇസ്രയേല്‍ ആക്രമിക്കുന്നതെന്ന് കോണ്‍റിക്കസ് പറഞ്ഞു.
ഇതുമൂലം സാധാരക്കാര്ക്കുണ്ടാകുന്ന നഷ്ടം വളരെ കുറയ്ക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഗാസ നഗരത്തിലെ 12 നില കെട്ടിടകം ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. സാധാരണക്കാര്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നതെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഭീകരരുടെ സങ്കേതമായിരുന്നു അതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. കെട്ടിടത്തില്‍ താമസിച്ചവര്‍ക്ക് ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനായി ഫോണ്‍ വിളി ഉള്‍പ്പെടെ വിവിധ മുന്‍കരുതലുകള്‍ സൈന്യം സ്വീകരിച്ചിരുന്നുവെന്ന് വക്താവ് പറയുന്നു. ആള്‍നാശം ഉണ്ടാകാതിരുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: