ന്യൂദല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശിഖര്‍ ധവാനോ ഹാര്‍ദിക് പാണ്ഡ്യയോ നയിക്കുമെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ ആരോഗ്യം വീണ്ടെടുത്താന്‍ നായകസ്ഥാനം അയ്യര്‍ക്ക് നല്‍കുമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ജൂലൈയിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിക്കുക. മൂന്ന്് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നടക്കുന്നതിനാല്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖര്‍ ശ്രീലങ്കന്‍ പര്യടനത്തിന് ഉണ്ടാകില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയോ ഓള് റൗണ്ടര്‍ ഹാര്‍ദിക്കിനെയോ ക്യാപ്റ്റനാക്കുമെന്ന് ബിസിസിഐ സെലക്ഷന് കമ്മിറ്റിയോട്് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യ പരിശീലകന് രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: